ബി.ജെ.പിയിലെ ഇ. ശ്രീധരന്റെ സാന്നിദ്ധ്യം പാര്‍ട്ടിക്ക് ഗുണകരമാകുമെന്ന് വ്യക്തമാകുന്ന സര്‍വേ ഫലം പുറത്ത്. ചില ചാനലുകൾ പുറത്തുവിട്ട സർവേ ഫലത്തിൽ ഇ. ശ്രീധരനിൽ വിശ്വാസമുണ്ടെന്ന് വ്യക്തമാക്കുന്നത് 44 ശതമാനം ആളുകളാണ്. സർവേയിൽ പങ്കെടുത്ത 44 ശതമാനം പേര്‍ അദ്ദേഹത്തെ പൂർണമായും വിശ്വസിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു.
തന്നെപ്പോലെ മികച്ച പ്രതിച്ഛായ ഉള്ളയാള്‍ ബി.ജെപിയുടെ ഭാഗമാകുമ്പോള്‍ കൂടുതല്‍ പേര്‍ പാര്‍ട്ടിയിലേയ്ക്ക് വരുമെന്നും അത് പാര്‍ട്ടിയെ ഏറെ സഹായിക്കുമെന്നും ഇ. ശ്രീധരന്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവനയെ ശരിവെയ്ക്കുന്ന തരത്തിലാണ് 44 ശതമാനം പേര്‍ തങ്ങളുടെ അഭിപ്രായം പറഞ്ഞിരിക്കുന്നത്. പാര്‍ട്ടിയും അദ്ദേഹത്തിന്റെ പ്രതിച്ഛായയെ ഗുണപരമായി ഉപയോഗിയ്ക്കാന്‍ ശ്രമിക്കുന്നുവെന്നും സൂചനകള്‍ വന്നിരുന്നു.
Also Read:അടുത്ത മുഖ്യമന്ത്രിയാര്? കെ. സുരേന്ദ്രനും രമേശ് ചെന്നിത്തലയും ഒപ്പത്തിനൊപ്പം; സർവ്വേ ഫലം പുറത്ത്
അതേസമയം, കോൺഗ്രസ് നേതാവ് ശശി തരൂർ ഈ സർവേ ഫലം കാണുന്നില്ലേയെന്ന് ബി.ജെ.പി പ്രവർത്തകർ ചോദിക്കുന്നു. ഇ. ശ്രീധരൻ്റെ രാഷ്ട്രീയ പ്രവേശനം നിയമസഭാ തെരഞ്ഞെടുപ്പിൽ കാര്യമായ സ്വാധീനം ഒന്നും ഉണ്ടാക്കാൻ പോകുന്നില്ലെന്ന് കഴിഞ്ഞ ദിവസം ശശി തരൂർ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇതിനുനേർ വിപരീതമായ സർവേ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
‘ഇ. ശ്രീധരൻ ബി.ജെ.പിയിലേക്ക് എന്നത് തെരഞ്ഞെടുപ്പ് പ്രഖ്യാപനമായി മാത്രം ഒതുങ്ങിപ്പോകും.അമ്പത്തിമൂന്നാം വയസിൽ രാഷ്ട്രീയത്തിൽ പ്രവേശിച്ചപ്പോൾ, എനിക്ക് ചെയ്യാൻ കഴിയുമെന്ന് കരുതിയിരുന്ന പല കാര്യങ്ങൾക്കും താൻ വളരെ വൈകിപ്പോയി എന്ന് പിന്നീട് തോന്നിയിരുന്നു. അപ്പോൾ പിന്നെ 88 വയസ്സുള്ള ഇ. ശ്രീധരനെ കുറിച്ച് ഞാൻ എന്ത് പറയാനാണ്’- എന്നായിരുന്നു ശശി തരൂർ പറഞ്ഞിരുന്നത്.
Post Your Comments