Latest NewsNewsIndia

കേരളം ഒഴിച്ച് ഇന്ധനവില പിടിച്ചുനിര്‍ത്തി മറ്റ് സംസ്ഥാനങ്ങള്‍

ഷില്ലോംഗ്: പെട്രോള്‍, ഡീസല്‍ വിലകള്‍ കുതിച്ചുയരുന്നതിനിടെ ജനങ്ങള്‍ക്ക് ആശ്വാസമായി മേഘാലയ സര്‍ക്കാര്‍. പെട്രോള്‍ ഡീസല്‍ വിലകളില്‍ യഥാക്രമം 7.40 രൂപയും 7.10 രൂപയും കുറവുവരുത്തിയിരിക്കുകയാണ് സംസ്ഥാനം. പെട്രോളിന്റെ വാറ്റ് 31.6 ശതമാനത്തില്‍ നിന്ന് 20 ശതമാനമായും ഡീസലിന്റെ വാറ്റ് 22.9 ശതമാനത്തില്‍ നിന്ന് 12 ശതമാനമായും കുറച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് വില കുറയ്ക്കാന്‍ സംസ്ഥാനം തീരുമാനിച്ചത്.

Read Also : ശമ്പള പരിഷ്‌കരണം, കെ സ്വിഫ്റ്റ്; കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർ ഇന്ന് അർധരാത്രി മുതൽ പണിമുടക്കും

പശ്ചിമബംഗാള്‍, ആസാം,രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളും പെട്രോള്‍, ഡീസല്‍ വിലകള്‍ കുറച്ചിട്ടുണ്ട്. പശ്ചിമ ബംഗാള്‍ പെട്രോള്‍, ഡീസല്‍ വിലകളില്‍ ഒരുരൂപ വീതമാണ് കുറച്ചത്. ഇന്നലെ അര്‍ദ്ധരാത്രിമുതല്‍ ഇത് പ്രാബല്യത്തില്‍ വരുത്തുകയും ചെയ്തു.

തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണെങ്കിലും കേരളത്തില്‍ ഇന്ധന നികുതി കുറയ്ക്കില്ലെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button