വാഷിംഗ്ടണ്‍ : മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന ഡൊണാള്‍ഡ് ട്രംപ് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉനിന് തന്റെ ഔദ്യോഗിക യാത്രാവിമാനത്തില്‍ ഉത്തര കൊറിയയിലേയ്ക്ക് തിരികെ യാത്രാ വാഗ്ദാനം ചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ട്. ബിബിസി ട്രംപിനെ കുറിച്ച് തയ്യാറാക്കിയ പുതിയ ഡോക്യുമെന്ററിയിലാണ് 2019ല്‍ വിയറ്റ്നാമിലെ ഹാനോയില്‍ നടന്ന ഉച്ചകോടിയില്‍ പങ്കെടുത്തശേഷം കിമ്മിന് ട്രംപ് തന്റെ എയര്‍ഫോഴ്സ് വണ്‍ വിമാനത്തില്‍ യാത്ര വാഗ്ദാനം ചെയ്തതെന്ന വിവരം പുറത്ത് വിട്ടിരിക്കുന്നത്.
Read Also : യുവതിയുടെ മൃതദേഹത്തിനൊപ്പം ചത്ത പട്ടിയേയും കുഴിച്ചിട്ടു, ദൃശ്യം മോഡല്‍ കൊലപാതകത്തിന്റെ ചുരുളഴിച്ച് പൊലീസ്
കിമ്മും ട്രംപും ഹാനോയിലെ ഉച്ചകോടിയ്ക്ക് മുന്‍പ് പരസ്പരം ശക്തമായ വാക്പോര് നടത്തിയിരുന്നു. ഇവര്‍ തമ്മില്‍ കൂടിക്കാഴ്ചകള്‍ നടന്നെങ്കിലും പുരോഗതിയൊന്നും ഉണ്ടായില്ല. ഹാനോയിലും ഇരുവരും തമ്മിലെ ചര്‍ച്ചയില്‍ ഫലമൊന്നുമുണ്ടായില്ല. എന്നാല്‍ ഇതിന് ശേഷം നാട്ടിലേയ്ക്ക് മടങ്ങാനുളള ട്രംപിന്റെ വാഗ്ദാനം കേട്ട കിം അത്ഭുതപ്പെട്ടുപോയെന്നും ഡോക്യുമെന്ററിയിലുണ്ട്. ‘ട്രംപ് ടേക്സ് ഓണ്‍ ദി വേള്‍ഡ്’ എന്നാണ് ഡോക്യുമെന്ററിയുടെ പേര്.
എന്നാല്‍ ട്രംപിന്റെ വാഗ്ദാനം കിം സ്വീകരിച്ചില്ല. വാഗ്ദാനം സ്വീകരിച്ചിരുന്നെങ്കില്‍ അമേരിക്കയുടെ വാഹനം ഉത്തര കൊറിയയില്‍ പ്രവേശിക്കുന്നതുമൂലം അമേരിക്കയ്ക്കും വിമാനം കടത്തിവിടുന്നതിനെ ചൊല്ലി ഉത്തരകൊറിയയിലും അതാത് രാജ്യങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പ്രശ്നങ്ങളുണ്ടാകുമായിരുന്നു. ഒന്നിലധികം ദിവസത്തെ സമയമെടുത്താണ് ചൈന വഴി തന്റെ ട്രെയിനില്‍ കിം ഹാനോയിലെത്തിയത്. ഈ വിവരം ട്രംപിനറിയാമായിരുന്നു.
2018ല്‍ ട്രംപുമായുളള ആദ്യ കൂടിക്കാഴ്ച്ചയ്ക്ക് എയര്‍ ചൈനയുടെ വിമാനത്തിലാണ് കിം എത്തിയത്.
Post Your Comments