KeralaLatest NewsElection NewsNews

ട്രാക്ടർ ഓടിക്കുന്നതിലും കോമാളിത്തരം കാട്ടാമെന്നു ബോധ്യപ്പെടുത്തി രാഹുൽ ഗാന്ധി: ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം : ട്രാക്ടറോടിക്കുന്നിതിലും കോമളിത്തരം കാട്ടാമെന്ന് ബോധ്യപ്പെടുത്തിയിരിക്കുകയാണ് രാഹുൽഗാന്ധിയെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ. പ്രോത്സാഹനസമ്മാനം പോലും കിട്ടാതതാണിത്.

REad Also “: രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ട്രാക്ടർ റാലി കേരളത്തെ ഉഴുതുമറിച്ചെന്ന് കോൺഗ്രസ്

മൻമോഹൻ സർക്കാരിനെതിരെ 2009-ൽ കർഷകർ നടത്തിയ കാലത്തില്ലാത പ്രതിഷേധം ഇപ്പോൾ താങ്ങുവില ഉയർത്തുകയും, കർഷകന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും, എ.പി.എംസികൾ നിർത്തലാക്കില്ലെന്ന് പ്രഖ്യാപിക്കുകയും
ചെയ്ത് മോദി സർക്കാരിനെതിരെ നടത്തുന്നത് മനുഷ്യന്റെ യുക്തിയെ വെല്ലുവിളിക്കുന്നതാണ്. ഇത് അടുത്ത പട്ടായ ടൂറിന് മുമ്പെങ്കിലും കോൺഗ്രസുകാർ അദ്ദേഹത്തെ ഓർമ്മിപ്പിക്കണമെന്ന് ശോഭ ഫെയ്‌സ്സ്ബുക്കിൽ കുറിച്ചു

ശോഭസുരേന്ദ്രന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ് :

രാഹുൽഗാന്ധി ട്രാക്ടറോടിക്കുന്നതും പ്രിയങ്കഗാന്ധി സാരിയുടുക്കുന്നതും പ്രച്ഛന്നവേഷ മത്സരത്തിൽ പ്രോത്സാഹനസമ്മാനം പോലും കിട്ടാൻ യോഗ്യതയില്ലാത്ത കോമളിത്തരമാണെന്ന് രമേശ്‌ചെന്നിത്തലയെങ്കിലും രാഹുൽഗാന്ധിയെ ഉണർത്തിക്കണം. പട്ടയം കിട്ടാത്തത് മുതർ പട്ടിണി മാറാത്ത് വരെയുള്ള കാരണം കൊണ്ട് കഴിഞ്ഞ ഒന്നരവർഷം നിരവധിമനുഷ്യർ ആത്മഹത്യചെയ്ത മണ്ഡലമാണ് വയനാട്. എന്ന് ടിയാനെബോധിപ്പിക്കണം.

സ്വകാര്യ കമ്പനികൾക്ക് കാർഷികമേഖല തീറെഴുതിയ മൻമോഹൻ സിങ്ങിന്റെ പാവ സർക്കാരിനെതിരെ 2009 ഓഗസ്തിൽ കർഷകർ ജന്തർമന്തറിൽ നടത്തിയ സമരം രാഹുലിന് ഓർമ്മയുണ്ടാകണമെന്നില്ല പാർലിമെന്റിലെ നിദ്രാപൂർണ്ണമായ പ്രവർത്തനനം ദേശീയ മാധ്യമങ്ങൾ ക്യാമറയിൽ ഒപ്പിയെടുത്തതാണല്ലോ അന്നില്ലാതപ്രതിഷേധം താങ്ങുവില നിരന്തരം ഉയർത്തുകയും, കർഷകന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും, എ.പി.എം.സികൾ നിർത്തലാക്കിലെന്ന് പ്രഖ്യാപിക്കുകയും ചെയ്ത നരേന്ദ്രമോദി സർക്കാരിനെതിരെ ട്രാക്ടറോടിച്ച് നടത്തുന്നത് മനുഷ്യന്റെയുക്തിയെ വെല്ലുവിളിക്കുന്നതാണെന്ന് അടുത്ത പട്ടായ ടൂറിന് മുമ്പെങ്കിലും കോൺഗ്രസുകാർ അദ്ദേഹത്തെ ഓർമ്മിപ്പിക്കണം
ഇത്രയും പറഞ്ഞ് കഴിഞ്ഞിട്ട് ശംഖുമുഖം കടപ്പുറത്ത് നാളെ പ്രസംഗിക്കാൻ വേദിയൊരുക്കുമ്പോൾ കടല് ചുണ്ടിക്കാട്ടി ഇനിയോടിയൊളിക്കാൻ സ്ഥലമില്ലെന്നുകൂടി പറഞ്ഞ് മനസിലാക്കണം രാജ്യത്തിന്റെ ഭൂമിശാസ്ത്രമെങ്കിലും പഠിക്കട്ടെ…

shortlink

Related Articles

Post Your Comments

Related Articles


Back to top button