KeralaLatest NewsIndiaNewsInternational

ലോകമലയാളികള്‍ക്ക് അഭിമാനം; ബുർജ് ഖലീഫയിൽ തിളങ്ങി ‘ലുലു’, മലയാളത്തിലും നന്ദി പ്രകടനം

ലോകത്തിൻ്റെ നെറുകയിൽ മലയാളിയുടെ ‘ലുലു’

ലുലു ഗ്രൂപ്പിന്റെ നേട്ടത്തിന് യു.എ.ഇയുടെ ആദരവ്. ലുലു ഗ്രൂപ്പിന്റെ 200-ാമത് ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തതിന് പിന്നാലെ ആദരവായി ബുര്‍ജ് ഖലീഫയില്‍ അഭിനന്ദന സന്ദേശം തെളിഞ്ഞു. എം.എ യൂസഫലി ചെയർമാനായ ലുലു ഗ്രൂപ്പിൻ്റെ 200-ാമത് ഹൈപ്പര്‍മാര്‍ക്കറ്റ് കഴിഞ്ഞ ദിവസമാണ് ഉദ്ഘാടനം ചെയ്തത്. ശനി രാത്രി 8 മുതൽ 9.30 വരെയാണ് ലുലു ചിത്രങ്ങളും സന്ദേശങ്ങളും ബുര്‍ജ് ഖലീഫയിൽ പ്രത്യക്ഷപ്പെട്ടത്.

Also Read:ഇന്ധനവില കുതിച്ചുയരുമ്പോഴും നികുതി കുറയ്ക്കില്ലെന്ന പിടിവാശിയില്‍ സംസ്ഥാന സര്‍ക്കാര്‍; വ്യക്തമാക്കി തോമസ് ഐസക്

മലയാളത്തിലും നന്ദി പ്രകടനമുണ്ടായിരുന്നു. ലോകമലയാളികൾക്ക് ഇത് അഭിമാന നിമിഷമായി മാറി. കടുംപച്ച പശ്ചാത്തലത്തിൽ ലുലു ലോഗോയോടൊപ്പം നന്ദി എന്ന് മലയാളത്തിൽ തെളിഞ്ഞത് മലയാളികൾ ഏറ്റെടുത്തു. പുതിയ ഉയരങ്ങൾ കീഴടക്കിയതിന്റെ സന്തോഷമാണ് ബുർജ് ഖലീഫയിൽ തെളിഞ്ഞതെന്ന് അധികൃതർ വ്യക്തമാക്കി. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ദശലക്ഷക്കണക്കിനുപേരാണ് ചടങ്ങിന് സാക്ഷിയായത്.

Also Read:താമര ചിഹ്നത്തിൽ തിരുവനന്തപുരത്ത് മത്സരിക്കാനൊരുങ്ങി വിവേക് ഗോപൻ?

ലുലു ഗ്രൂപ്പിന്റെ വളര്‍ച്ചയ്ക്ക് വേണ്ട പിന്തുണ നല്‍കിയ യുഎഇ ഭരണാധികാരികള്‍ക്കും ഈ നേട്ടം കൈവരിക്കാൻ സഹായിച്ച ഓഹരി ഉടമകള്‍ക്കും ഉപഭോക്താക്കള്‍ക്കും ലുലു ഗ്രൂപ്പ് ചെയർമാൻ നന്ദി അറിയിച്ചു. നേരത്തെ ഷാരൂഖ് ഖാൻ അടക്കമുള്ള സെലിബ്രിറ്റികളുടെയും ചില സ്വകാര്യവ്യക്തികളുടെയും നാമങ്ങൾ വിശേഷ ദിവസങ്ങളിൽ ബുർജ് ഖലീഫയിൽ പ്രത്യക്ഷമായിട്ടുണ്ട്. എന്നാൽ, ഇതാദ്യമായാണ് മലയാളിയുടെ നേതൃത്വത്തിലുള്ള ബിസിനസ് ഗ്രൂപ്പിന്റെ ചിത്രങ്ങളും സന്ദേശങ്ങളും വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button