Latest NewsNewsBusiness

ലുലു: സീ ഫുഡ് ഫെസ്റ്റിവലിന് തുടക്കം

ആദ്യ ദിനം തന്നെ നിരവധി പേരാണ് വ്യത്യസ്ഥ രുചികൾ അറിയാൻ ലുലു മാളിലേക്ക് എത്തിയത്

കൊച്ചി: കടൽ വിഭവങ്ങളോട് ഇഷ്ടമില്ലാത്തവർ വളരെ കുറവാണ്. കടൽ വിഭവങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന ആളുകൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ലുലു. കടൽ വിഭവങ്ങളുടെ വൈവിധ്യമായ ശ്രേണിയാണ് ലുലു ഒരുക്കിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, കൊച്ചിയിൽ സ്ഥിതി ചെയ്യുന്ന ലുലു മാളിലാണ് സീ ഫുഡ് ഫെസ്റ്റിവലിന് തുടക്കമിട്ടത്. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെയാണ് ലുലു ഹൈപ്പർമാർക്കറ്റിൽ സീ ഫുഡ് ഫെസ്റ്റിവൽ ആരംഭിച്ചത്. പ്രശസ്ത സിനിമാതാരം അജ്മൽ അമീർ ഫെസ്റ്റിവലിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ആദ്യ ദിനം തന്നെ നിരവധി പേരാണ് വ്യത്യസ്ഥ രുചികൾ അറിയാൻ ലുലു മാളിലേക്ക് എത്തിയത്. വിഭവങ്ങൾ രുചിക്കുന്നതിനു പുറമേ, മത്സ്യങ്ങൾ വാങ്ങാനുളള അവസരവും ഫെസ്റ്റിവലിലൂടെ ലഭിക്കുന്നുണ്ട്. ഹാർബറുകളിൽ നിന്ന് നേരിട്ട് എത്തിക്കുന്ന മത്സ്യങ്ങൾ കേടുപാടുകൾ കൂടാതെയാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. കൂടാതെ, മുറിച്ചു വൃത്തിയാക്കി മസാല പുരട്ടിയ ഫ്രഷ് മത്സ്യങ്ങളുടെ പ്രത്യേക ശ്രേണിയും ഈ ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണീയതകളിൽ ഒന്നാണ്.

Also Read: തലച്ചോറിന്റെ ആരോഗ്യത്തിനും രക്തയോട്ടം വർദ്ധിപ്പിക്കാനും!

shortlink

Related Articles

Post Your Comments

Related Articles


Back to top button