ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ ദൃശ്യം 2 ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഈ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ മോഹന്‍ലാലിനൊപ്പമുള്ള മനോഹരമായ ഓര്‍മകള്‍ പങ്കുവെക്കുകയാണ് യുവതാരം എസ്തര്‍. ചിത്രത്തില്‍ ജോര്‍ജു കുട്ടിയുടെ ഇളയമകള്‍ അനു ആയിട്ടാണ് എസ്തര്‍ എത്തുന്നത്. സെറ്റില്‍ എന്നെ ഏറ്റവും കൂടുതല്‍ ശല്യം ചെയ്തതും എന്നിട്ട് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതുമായ വ്യക്തിയാണ് മോഹന്‍ലാലെന്ന് എസ്തര്‍ പറയുന്നു
എസ്തറിന്റെ കുറിപ്പ്
സെറ്റില്‍ എന്നെ ഏറ്റവും കൂടുതല്‍ ശല്യം ചെയ്ത വ്യക്തി, അദ്ദേഹമാണ് എന്റെ ഏറ്റവും ഫേവറേറ്റ്. ദൃശ്യം 2 ന്റെ ഷൂട്ടിങ്ങിന് എത്തിയിരുന്നത് വിഷമത്തോടെയോ അല്ലെങ്കില്‍ കോളേജിലെ അസൈന്‍മെന്റിന്റെ ഡെഡ്‌ലൈനെക്കുറിച്ചോ പരീക്ഷയെക്കുറിച്ചോ ഉള്ള ടെന്‍ഷനിലുമായിരുന്നു. അപ്പോള്‍ ഈ പ്രിയപ്പെട്ട വ്യക്തി വന്ന് മനോഹരമായ ചിരിയോടെ ഗുഡ് മോണിങ് പറയും. ഒരിക്കല്‍ അല്ല, എല്ലാ ദിവസവും. ആ ദിവസം ശോഭനമാക്കാന്‍ അത് വളരെ കൂടുതലായിരുന്നു. എന്തെങ്കിലും സംഭവിച്ചാല്‍ അദ്ദേഹം എന്തെങ്കിലുമൊക്കെ പറഞ്ഞ് എന്നെ കളിയാക്കും. മീനയും അന്‍സിബയും അദ്ദേഹത്തിന്റെ ടീമില്‍ ചേരും. അത് എന്തിനായിരുന്നു? എന്നെ മാത്രം കളിയാക്കുന്നത് എന്തുകൊണ്ടാണ്. തമാശ മാറ്റിവച്ചാല്‍ ദൃശ്യം ഷൂട്ടിങ് വളരെ മികച്ച അനുഭവമായിരുന്നു. കൂടെ ജോലി ചെയ്യുമ്പോള്‍ മനോഹരവും സന്തോഷകരവും രസകരവുമായ വ്യക്തിയാവുന്നതിന് നന്ദി ലാല്‍ അങ്കിള്‍. ഒരുപാട് സ്‌നേഹം
Post Your Comments