സംസ്ഥാന സർക്കാരിനെതിരെ പി.എസ്.സി ഉദ്യോഗാര്‍ത്ഥികൾ നടത്തിവരുന്ന സമരത്തിന് പിന്തുണയുമായി നടൻ ധർമജൻ ബോൾഗാട്ടി. സമരക്കരുടെ വിഷമം കാണാനുള്ള മനസാക്ഷി ഇവിടുത്തെ ഭരണാധികാരികള്‍ക്ക് ഇല്ലെന്ന് താരം പറയുന്നു. പിഎസ്‍സി റാങ്ക് ജേതാക്കള്‍ക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസിന്‍റെ സമരപന്തലില്‍ എത്തിയപ്പോഴായിരുന്നു ധർമജൻ്റെ പ്രസ്താവന.
Also Read:കോവിഡ് വ്യാപനം , കര്‍ശന നിയന്ത്രണങ്ങള്‍ വരുന്നു, സ്‌കൂളുകളും കോളേജുകളും അടച്ചു
‘യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. റൈറ്റ് ആയാലെ ഈ രാജ്യം നന്നാവുകയുള്ളു. കേരളത്തിന് ഐശ്വര്യമുണ്ടാവുകയുള്ളു. അതിന് യുഡിഎഫ് കേരളത്തില്‍ അധികാരത്തില്‍ വരണം. അങ്ങനെ സംഭവിച്ചാൽ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം ഉണ്ടാകും. ശരിക്കും നമ്മുടെ കേരളത്തിന് ഐശ്വര്യം നഷ്ടപ്പെട്ടിട്ട് അഞ്ചുവര്‍ഷമായി’. അദ്ദേഹം പറഞ്ഞു.
അതേസമയം, നിയമസഭ തെരഞ്ഞെടുപ്പ് ബാലുശ്ശേരി മണ്ഡലത്തില്‍ ധർമജനെ സ്ഥാനാര്‍ത്ഥിയായി നിർത്താൻ കോണ്‍ഗ്രസ് തീരുമാനിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതുസംബന്ധിച്ച ചർച്ച കോണ്‍ഗ്രസ് നേതാക്കള്‍ ധർമജനുമായി നടത്തിക്കഴിഞ്ഞെന്നാണ് സൂചനകൾ.
Post Your Comments