കരമന കൂടത്തിൽ കേസ് വഴിത്തിരിവിൽ. കുടുംബത്തിലെ ദുരൂഹ മരണത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് കൊലക്കുറ്റം ചുമത്തി. കുടുംബത്തിൽ അവസാനം കൊല്ലപ്പെട്ട ജയ മാധവന്റേത് അസ്വാഭാവിക മരണമാണെന്ന് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണം എന്ന വകുപ്പ് മാറ്റി കൊലക്കുറ്റം ചുമത്താൻ തിരുവനന്തപുരം സിജെഎം കോടതിയുടെ അനുമതി തേടി അന്വേഷണ സംഘം.
2017 ഏപ്രിൽ 2നാണ് ജയമാധവൻ നായരെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. തറവാട്ടിലെ മുറിയിൽ കട്ടിലിൽ നിന്ന് വീണ നിലയിലായിരുന്നു ജയമാധവൻ കിടന്നിരുന്നതെന്നാണ് കാര്യസ്ഥൻ രവീന്ദ്രൻ നായരുടെ മൊഴി. തുടർന്ന് ആശുപത്രിയിലെത്തിച്ച ജയമാധവൻ നായർ മരിച്ചുവെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ വീട്ടു ജോലിക്കാരി ലീലയും രവീന്ദ്രൻ നായരും ചേർന്ന് പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു.
‘കൂടത്തിൽ’ തറവാട്ടിലെ ഗോപിനാഥൻ നായർ, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ ജ്യേഷ്ഠൻമാരായ നാരായണപിള്ളയുടെയും വേലുപിള്ളയുടെയും മക്കളായ ജയമാധവൻ, ഉണ്ണികൃഷ്ണൻ നായർ എന്നിവരാണ് നിശ്ചിത ഇടവേളകളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.
Post Your Comments