ന്യൂഡൽഹി : കോവിഡ് വാക്‌സിനായി വീണ്ടും ഇന്ത്യയെ സമീപിച്ച് ശ്രീലങ്ക. കോവിഡ് പ്രതിരോധ വാക്‌സിനായ കൊവിഷീൽഡിനായി ശ്രീലങ്ക വീണ്ടും രാജ്യത്തെ സമീപിച്ചു. കൊവിഷീൽഡ് വാക്‌സിന്റെ 10 മില്യൺ ഡോസുകളാണ് ഇക്കുറി ശ്രീലങ്ക ആവശ്യപ്പെട്ടിരിക്കുന്നത്.
ശ്രീലങ്കയുടെ ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷനാണ് കൂടുതൽ ഡോസുകൾ ആവശ്യപ്പെട്ട വിവരം അറിയിച്ചത്. വാക്‌സിനുകൾക്കായി കോർപ്പറേഷൻ പൂനൈ സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി കരാറും ഒപ്പുവെച്ചു. അടുത്തിടെ അഞ്ച് ലക്ഷം ഡോസ് വാക്‌സിനുകൾ ശ്രീലങ്കയ്ക്ക് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ വാക്‌സിനുകൾ വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
Read Also : ആഴക്കടൽ മത്സ്യബന്ധന കരാർ വിവാദം; പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി മേഴ്‌സികുട്ടിയമ്മ
ആരോഗ്യപ്രവർത്തകർക്കുള്ള ആദ്യ ഘട്ട കുത്തിവെയ്പ്പിനായാണ് ശ്രീലങ്ക അഞ്ച് ലക്ഷം ഡോസ് വാക്‌സിനുകൾ ഇന്ത്യയിൽ നിന്നും വാങ്ങിയത്. ഇതിൽ 2.5 ലക്ഷം ഡോസുകളും നൽകി. ബാക്കിയുള്ള മുന്നണിപ്പോരാളികൾക്കായാണ് വീണ്ടും വാക്‌സിൻ ആവശ്യപ്പെട്ടിരിക്കുന്നത്.
Post Your Comments