
ഇടുക്കി പള്ളിവാസലിൽ കുത്തേറ്റ് മരിച്ച പ്ലസ്ടു വിദ്യാർത്ഥിനി രേഷ്മ കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് തുടർ നടപടികൾ വൈകുന്നു.അതിനിടെ, സംഭവത്തിന് ശേഷം കാണാതായ രേഷ്മയുടെ ബന്ധു അനുവിനായി തെരച്ചിൽ പൊലീസ് ഊർജിതമാക്കി. സംഭവസ്ഥലത്തുനിന്ന് അനുവിന്റേതെന്ന് സംശയിക്കുന്ന മൊബൈൽ ഫോൺ കണ്ടെടുത്തിരുന്നു. ഉളി പോലുള്ള ആയുധം ഉപയോഗിച്ചാണ് പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം.
രേഷ്മയെ അവസാനമായി കണ്ടത് അനുവിനൊപ്പമാണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. രേഷ്മയുടെ പിതാവിന്റെ അർധസഹോദരൻ അനുവുമായുള്ള രേഷ്മയുടെ സൗഹൃദത്തെച്ചൊല്ലി പെൺകുട്ടിയുടെ വീട്ടിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതാവാം അനു രേഷ്മയെ കുത്തിക്കൊന്നതിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.
ബൈസൺവാലി ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിനിയായ രേഷ്മയെ വെള്ളിയാഴ്ച വൈകിട്ട് മുതലാണ് കാണാതായത്. സ്കൂൾ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പള്ളിവാസൽ പവർഹൗസിന് സമീപത്ത് നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
Post Your Comments