
ഇടുക്കിയിൽ പ്ലസ്ടു വിദ്യാർത്ഥിനി കുത്തേറ്റ് മരിച്ച സംഭവത്തിൽ ബന്ധുവിനായുള്ള തെരച്ചിൽ ഊർജിതമാക്കി പൊലീസ്. പെൺകുട്ടിയെ അവസാനമായി കണ്ടത് ബന്ധുവായ അനുവിന് ഒപ്പമാണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. അതേസമയം, പെൺകുട്ടിയുടെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും.
ഇന്നലെ രാത്രിയാണ് ഇടുക്കി പള്ളിവാസൽ പവർഹൗസിന് സമീപമാണ് ബയസൺവാലി ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയായ രേഷ്മയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്‌കൂൾ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് മാതാപിതാക്കൾ വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് മരിച്ച നിലയിൽ പെൺകുട്ടിയെ കണ്ടെത്തുന്നത്.
Post Your Comments