CricketLatest NewsKeralaNewsSports

വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് ജയം

ന്യൂഡല്‍ഹി: വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മല്‍സരത്തില്‍ ഒഡീഷയ്‌ക്കെതിരേ കേരളത്തിന് ജയം. റോബിന്‍ ഉത്തപ്പയുടെ മികച്ച  ബാറ്റിങാണ് കേരളത്തിന്  ജയമൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഒഡീഷ 45 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സ് നേടി. മറുപടി ബാറ്റിങിനിറങ്ങിയ കേരളം 38.2 ഓവറില്‍ 233 റണ്‍സ് നേടുകയായിരുന്നു.

Read Also: ‘അക്രമിയുടെ പേരിൽ ഇനി അറിയപ്പെടില്ല’ : ഹോഷൻഗാബാദ് നഗരത്തിന്റെ പേര് മാറ്റി മധ്യപ്രദേശ് സർക്കാർ

മഴ കളി തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് കേരളത്തിന്‍റെ  ലക്ഷ്യം വെട്ടിച്ചുരുക്കുകയായിരുന്നു. തുടര്‍ന്ന് മഴ നിയമത്തില്‍ കേരളത്തെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. 34 റണ്‍സിന്‍റെ  ജയമാണ് കേരളം നേടിയത്.

Read Also: പക്ഷികളിൽ നിന്ന് മനുഷ്യർക്ക് പകരുന്ന എച്ച് 5 ‌ എന്‍ 8 പക്ഷിപ്പനി റഷ്യയിൽ

റോബിന്‍ ഉത്തപ്പ 107 റണ്‍സെടുത്തു. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 40 റണ്‍സെടുത്ത് പുറത്തായി. സഞ്ജു സാംസണെ ടീമിന് പെട്ടെന്ന് നഷ്ടമായി.  മഴ കളി തടസ്സപ്പെടുത്തുമ്പോള്‍ വല്‍സല്‍ ഗോവിന്ദ് (29), മുഹമ്മദ് അസ്ഹറുദ്ദീന്‍ (23) എന്നിവരായിരുന്നു ക്രീസില്‍.

 

shortlink

Post Your Comments


Back to top button