ഇത്തവണത്തെ വിജയ് ഹസാരെ ട്രോഫി ആരംഭിക്കുന്നത് ഫെബ്രുവരി 18 മുതലെന്ന് ബിസിസിഐ. സയ്യിദ് മുഷ്താഖ് അലി ട്രോഫി നടന്ന വേദികളിലാണ് വിജയ് ഹസാരെ ട്രോഫി മത്സരങ്ങളും നടക്കുന്നത്. ടി-20 ടൂർണമെൻ്റ് നടത്തുന്നതിനായി നേരത്തെ തന്നെ ഇവിടങ്ങളിൽ ബയോ ബബിൾ സംവിധാനം ഒരുക്കിയിരുന്നു. അതുകൊണ്ട് വീണ്ടുമിവിടെ ബയോ ബബിൾ ഒരുക്കുക എന്നത് താരതമ്യേന എളുപ്പമാകുമെന്നാണ് ബിസിസിഐയുടെ കണക്കുകൂട്ടൽ.
Also read : സ്റ്റാർട്ടപ്പുകൾക്ക് തുണയായി കേന്ദ്രത്തിന്റെ പുതിയ പ്രഖ്യാപനങ്ങൾ
മുംബൈ, ബാംഗ്ലൂർ, ബറോഡ, കൊൽക്കത്ത, ഇൻഡോർ എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ. ചെന്നൈയിൽ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരം നടക്കുന്നതിനാൽ മത്സരങ്ങൾക്ക് ഇക്കുറി കേരളവും വേദിയാകും. കേരളത്തിൽ തിരുവനന്തപുരമോ വയനാടോ ആയിരിക്കും വേദിയാകുക. നോക്കൗട്ട് മത്സരങ്ങളെല്ലാം മറ്റൊരു വേദിയിലാകും നടക്കുക. സയ്യിദ് മുഷ്താഖ് അലി ട്രോഫി നോക്കൗട്ട് മത്സരങ്ങൾ അഹമ്മദാബാദിലായിരുന്നു നടന്നത്. അവിടെ ഇത്തവണ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര നടക്കുന്നതു കൊണ്ട് തന്നെ മറ്റൊരു വേദിയിലാവും മത്സരങ്ങൾ നടത്തുക.
Also read : കേന്ദ്രബജറ്റിലെ കാർഷികലോകം ചർച്ച ചെയ്യപ്പെടുമ്പോൾ
ഫെബ്രുവരി 18 മുതൽ വനിതകളുടെ ഏകദിന ടൂർണമെൻ്റും ആരംഭിക്കും. വിജയവാഡ, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൻ്റെ 87 വർഷങ്ങളിൽ ഇതാദ്യമായാണ് രഞ്ജി മത്സരങ്ങൾ റദ്ദാക്കി വിജയ് ഹസാരെ ട്രോഫി മത്സരങ്ങൾ നടത്താൻ ബിസിസിഐ തീരുമാനിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ കാരണം രണ്ട് ഘട്ടങ്ങളായി രഞ്ജി ട്രോഫി നടത്തുകയെന്നതായിരുന്നു ബിസിസിഐക്ക് മുന്നിലുണ്ടായിരുന്ന പോംവഴി. ഇതിന് ചെലവ് കൂടുമെന്നതിനാലാണ് മത്സരം ഉപേക്ഷിക്കുന്നതെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയിരുന്നു.
Post Your Comments