Latest NewsNewsInternational

പക്ഷികളിൽ നിന്ന് മനുഷ്യർക്ക് പകരുന്ന എച്ച് 5 ‌ എന്‍ 8 പക്ഷിപ്പനി റഷ്യയിൽ

എച്ച്‌ 5എന്‍ 8 പക്ഷിപ്പനി റഷ്യയിൽ സ്ഥിരീകരിച്ചു

മോസ്കോ: എച്ച്‌ 5എന്‍ 8 പക്ഷിപ്പനി റഷ്യയിൽ സ്ഥിരീകരിച്ചു. പക്ഷികളില്‍ നിന്ന് മനുഷ്യരിലേയ്ക്ക് പകരുന്ന പക്ഷിപ്പനിയാണിത്. ഇക്കാര്യം ലോകാരോഗ്യ സംഘടനയിലും ഇതിനകം റിപ്പോര്‍ട്ട് ചെയ്തതായി കണ്‍സ്യൂമര്‍ ഹെല്‍ത്തിന്‍റെ തലപ്പത്തുള്ള അന്ന പോപ്പോവ വ്യക്തമാക്കി.

Read Also: മണിപ്പൂരില്‍ വാക്‌സിന്‍ സ്വീകരിച്ച അംഗന്‍വാടി ജീവനക്കാരി മരിച്ചു

പക്ഷിപ്പനിക്ക് കാരണമാകുന്ന ഇന്‍ഫ്ലുവന്‍സ എ വൈറസിന്‍റെ വകഭേദമായ എച്ച്‌ 5 എന്‍ 8ല്‍ നിന്ന് മനുഷ്യരിലേക്ക് അണുബാധയുണ്ടായതായി റഷ്യയിലെ ഗവേഷണ കേന്ദ്രമായ വെക്ടറിലെ ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

Read Also: ‘ശരിക്കും കേരളത്തിന് ഐശ്വര്യം നഷ്ടപ്പെട്ടിട്ട് അഞ്ചുവര്‍ഷമായി’; യൂത്ത് കോണ്‍ഗ്രസ് സമരപ്പന്തലില്‍ ധര്‍മജന്‍

റഷ്യയുടെ തെക്ക് ഭാഗത്തുള്ള ഒരു കോഴി ഫാമിലെ ഏഴ് ജോലിക്കാരില്‍ പക്ഷിപ്പനി ബാധിച്ചവരുടെ സാമ്പിളുകള്‍ ശേഖരിച്ച്‌ ശാസ്ത്രജ്ഞര്‍ വേര്‍തിരിച്ചിട്ടുണ്ട്. ഡിസംബറില്‍ കോഴിയിറച്ചിയില്‍ നിന്നാണ് രോഗവ്യാപനം ശ്രദ്ധയില്‍പ്പെട്ടത്. പക്ഷിപ്പനി ബാധിച്ച ഏഴ് പേരുടെയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവെങ്കിലും അവര്‍ക്ക് നേരിയ രോഗ ലക്ഷണങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button