Latest NewsKeralaNews

‘ക്രൈസ്തവ സഭ സ്ഥിരം വോട്ടുബാങ്കല്ല’; കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

തെരഞ്ഞെടുപ്പ് കാലത്ത് ഇടയലേഖനങ്ങൾ ഇറക്കില്ല

ക്രൈസ്തവ സഭ സ്ഥിരം വോട്ടുബാങ്കല്ല, വിഷയങ്ങൾക്ക് അനുസരിച്ച് ഉചിതമായ നിലപാട് സ്വീകരിക്കുമെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. തെരഞ്ഞെടുപ്പ് കാലത്ത് ഇടയലേഖനങ്ങൾ ഇറക്കില്ല. സഭ ചില സമയങ്ങളിൽ എടുത്ത നിലപാടുകൾ ചില പാർട്ടികൾക്ക് ഗുണം ചെയ്തിട്ടുണ്ടെന്നും കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.

എപ്പോഴും ആദർശങ്ങൾ സഭ വ്യക്തമാക്കിയിരുന്നു. അന്ന് പറഞ്ഞിരുന്ന ആദർശങ്ങൾ ചിലപ്പോൾ ചില പാർട്ടികളെയും ചില മുന്നണികളെയും കൂടുതലായി സഹായിച്ചിട്ടുണ്ട്. ഇപ്പോഴും വിഷയങ്ങൾ അവതരിപ്പിക്കുമ്പോൾ ആർക്കെങ്കിലും സഹായകമാകുമോ എന്ന് അവർ തീരുമാനിക്കട്ടെയെന്നും കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button