Latest NewsKeralaNews

മെട്രോമാന്‍ ഇ. ശ്രീധരന് പിന്നാലെ പ്രമുഖരുടെ നീണ്ടനിര ബിജെപിയിലേയ്ക്ക്

കേരളത്തില്‍ സ്ഥാനം ഉറപ്പിയ്ക്കാന്‍ ലക്ഷ്യമിട്ട് ദേശീയ നേതൃത്വം

തിരുവനന്തപുരം: മെട്രോമാന്‍ ഇ.ശ്രീധരന് പിന്നാലെ പ്രമുഖരുടെ നീണ്ടനിര ബിജെപിയിലേയ്ക്ക്. സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര നാളെ തുടങ്ങാനിരിക്കെ പാര്‍ട്ടിയിലേയ്ക്ക് വരുന്നത് ആരൊക്കെയെന്ന കാര്യത്തില്‍ ബിജെപി ഇപ്പോഴും സസ്പെന്‍സ് തുടരുകയാണ്. അതിനിടെ വിരമിച്ച ജസ്റ്റിസ് അടക്കമുളളവര്‍ പാര്‍ട്ടിയിലേയ്ക്ക് വരുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വ്യക്തമാക്കി.

Read Also : ജെസ്‌ന മരിയയുടെ തിരോധാനം, തീവ്രവാദ സംഘടനകളുടെ പിടിയിലോ ? രഹസ്യത്തിന്റെ ചുരുളഴിച്ച് ജെസ്‌നയുടെ പിതാവ്

കേരളത്തെ വികസനത്തിലേയ്ക്ക് നയിക്കാന്‍ പര്യാപ്തരായ പൊതു സമ്മതരെയാണ് ബിജെപി ജനസമക്ഷം അണിനിരത്തുന്നത്. പൊതു സമൂഹത്തിന്റെയാകെ തിരിച്ചറിവിന്റെ പ്രതീകമായിട്ടാണ് പ്രമുഖരുടെ കടന്നുവരവിനെ, ഇടതു-വലതു മുന്നണികള്‍ നോക്കിക്കാണുന്നതെന്നും കെ.സുരേന്ദ്രന്‍ പറയുന്നു. എന്‍ഡിഎ വിട്ടു പോയവര്‍കൂടി തിരിച്ചെത്തുന്നതോടെ മുന്നണി വിപുലപ്പെടും. ഇതിന്റെ ഭാഗമായി പി.സി തോമസ് ഉള്‍പ്പടെയുളളവര്‍ വിജയയാത്രയുടെ ഭാഗമായുണ്ടാകുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് കാസര്‍കോട് മൈതാനിയില്‍ വിജയയാത്ര ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും .അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ബിജെപിയുടെ യാത്ര. മാര്‍ച്ച് ആറിന് തിരുവന്തപുരത്താണ് സമാപനം. കേന്ദ്രഅഭ്യന്തര മന്ത്രി അമിത് ഷായാണ്  സമാപന
ചടങ്ങിനെത്തുന്നവരില്‍ പ്രധാനി.

shortlink

Related Articles

Post Your Comments

Related Articles


Back to top button