Latest NewsNewsIndia

ഇന്ധനവില നിയന്ത്രിക്കാന്‍ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് പ്രധാനമന്ത്രി; ഇതിനായി ചെയ്ത കാര്യങ്ങളെ കുറിച്ച് മന്ത്രി

വില നിയന്ത്രിക്കാന്‍ മോദി ചെയ്ത കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞ് മദ്ധ്യപ്രദേശ് മന്ത്രി

ദിനംപ്രതി ഇന്ധന വില കൂടുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റം പറയുന്നതിന് പകരം വില നിയന്ത്രിക്കുന്നതിനായി അദ്ദേഹം ചെയ്ത കാര്യങ്ങൾ തിരിച്ചറിയണമെന്നും അതിനെ പ്രശംസിക്കണമെന്നും വ്യക്തമാക്കി മദ്ധ്യപ്രദേശ് മന്ത്രി. മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രിയായ വിശ്വാസ് സാരംഗ് ആണ് വിഷയത്തിൽ വ്യത്യസ്ത അഭിപ്രായവുമായി രംഗത്തെത്തിയത്.

Also Read:ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ്: ഇന്ത്യൻ വാക്‌സിൻ ഫലപ്രദമെന്ന് പഠനറിപ്പോർട്ട്

ഇന്ധന വില നിയന്ത്രിക്കാന്‍ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് പ്രധാനമന്ത്രി. ഇതിനായി, പെട്രോളിനും ഡീസലിനും പകരം സൗരോര്‍ജ്ജവും വൈദ്യുതോര്‍ജ്ജവും ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയാണ് അദ്ദേഹം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. ഗതാഗതമേഖലയില്‍ സൗരോജ്ജം ഉപയോഗപ്പെടുത്തി അന്താരാഷ്ട്ര ഇന്ധന വില നിയന്ത്രിക്കാനുള്ള ഏര്‍പ്പാട് മോദി ചെയ്തു കഴിഞ്ഞുവെന്നും സാരംഗ് പ്രസ്താവിച്ചു.

ആവശ്യകതയും വിതരണവുമാണ് ആഗോള വിപണിയില്‍ വില നിര്‍ണയിക്കുന്നത്. ആവശ്യകത കുറയുമ്പോള്‍ സ്വാഭാവികമായും വിലയിലും കുറവ് വരും. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കേന്ദ്രസര്‍ക്കാര്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത്. ഇതിലൂടെ ഇന്ധന വില കുറയ്ക്കാന്‍ സാധിക്കും. പുനഃരുപയോഗിക്കാവുന്ന ഊര്‍ജ്ജത്തെ കുറിച്ചും ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് 10,000 കോടി രൂപയുടെ സബ്‌സിഡി അനുവദിക്കുന്ന കാര്യവും മോദി കഴിഞ്ഞയാഴ്ച സൂചിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button