KeralaLatest NewsNewsIndia

രാജ്യത്ത് തൊഴിലില്ലായ്മ നിരക്കിലും കേരളം തന്നെ നമ്പർ വൺ

തിരുവനന്തപുരം : രാജ്യത്ത് തൊഴിലില്ലായ്മ നിരക്കിൽ കേരളം ഒന്നാമത്. കേന്ദ്ര സർക്കാരിന്റെ പീരിയോഡിക് ലേബർ സർവ്വേ പ്രകാരം സംസ്ഥാനത്ത് 15 നും 29 നും ഇടയിൽ പ്രായമുള്ളവരിൽ തൊഴിലില്ലാത്തവരുടെ എണ്ണം 40.5 ശതമാനമാണ്. 2020 ജനുവരി മുതൽ മാർച്ച് വരെയുള്ള കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പീരിയോഡിക് ലേബർ ഫോർ സർവ്വേ പ്രകാരം തൊഴിലില്ലാത്തവരുടെ ദേശീയ ശരാശരി 21 ശതമാനമാണ്.

Read Also : ഈ സ്‌തോത്രം രാവിലെ ജപിച്ചാല്‍ അത്ഭുതഫലസിദ്ധി

കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 36 ശതമാനമാണെന്നായിരുന്നു 2021 ജനുവരി 14 ന് കേരള നിയമസഭയിൽ ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കിയത്. 2018- 19 കാലഘട്ടത്തിലെ കണക്കാണിത്. 17 ശതമാനമാണ് ദേശീയ ശരാശരി. കൊറോണ വൈറസ് വ്യാപനത്തിന് മുൻപ് തന്നെ സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് ആശങ്കാജനകമായിരുന്നുവെന്നാണ് സർവ്വേ ഫലങ്ങൾ സൂചിപ്പിക്കുന്നത്.

2019 ഒക്ടോബറിനും ഡിസംബറിനും ഇടയിൽ ഇടയിൽ 36.3 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. ഇതിൽ 11 ശതമാനം വർധനവാണ് തൊട്ടടുത്ത പാദ വാർഷിക കാലത്ത് ഉണ്ടായത്. സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിൽ തൊഴിലില്ലായ്മ നിരക്ക് 35.8 ശതമാനവും നഗരപ്രദേശങ്ങളിൽ ഇത് 34.6 ശതമാനവുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button