Latest NewsKeralaNewsDevotional

ഈ സ്‌തോത്രം രാവിലെ ജപിച്ചാല്‍ അത്ഭുതഫലസിദ്ധി

വിഷ്ണുവിന്റെ 16 നാമങ്ങളാണ് ഷോഡശനാമങ്ങള്‍. ഇത് ഭക്തിപൂര്‍വം രാവിലെ ശുദ്ധിയോടുകൂടി ജപിച്ചാല്‍ സര്‍വ്വൈശ്വര്യ ലബ്ദിയുണ്ടാകുമെന്നും വിഷ്ണുലോകത്തെ പ്രാപിക്കുമെന്നും ആചാര്യന്‍മാര്‍ പറയുന്നു.

ഔഷധോപയോഗസമയത്ത് വിഷ്ണു, ആഹാരസമയത്ത് ജനാര്‍ദ്ദനന്‍, കിടക്കുമ്പോള്‍ പദ്മനാഭന്‍, മംഗളമുഹൂര്‍ത്തത്തില്‍ പ്രജാപതി, യുദ്ധസയമത്ത് ചക്രധരന്‍, വേര്‍പാട് സമയത്ത് ത്രിവിക്രമന്‍, മരണസമയത്ത് നാരായണന്‍, ഇഷ്ടദര്‍ശന സമയത്ത് ശ്രീധരന്‍, ദുസ്വപ്‌നത്തില്‍ ഗോവിന്ദന്‍, സങ്കടസമയത്ത് മധുസൂദനന്‍, കാട്ടില്‍ നൃസിംഹം, തീയില്‍ ജലശായി, വെള്ളത്തില്‍ വരാഹം, പര്‍വ്വതത്തില്‍ രഘുനന്ദന്‍, ഗമനത്തില്‍ വാമനന്‍, എല്ലായെപ്പോഴും മാധവന്‍ എന്നിങ്ങനെയാണ് ഭഗവാന്റെ 16 രൂപങ്ങളെ പറയുന്നത്.

ഷോഡശ നാമ സ്‌തോത്രം

ഔഷധേ ചിന്തയേദ്വിഷ്ണും ഭോജനേ ച ജനാര്‍ദ്ദനം

ശയനേ പത്മനാഭം ച വിവാഹേ ച പ്രജാപതിം.

യുദ്ധചക്രധരം ദേവം പ്രവാസേ ച ത്രിവിക്രമം

നാരായണം തനുത്യാഗേ ശ്രീധരം പ്രിയസംഗമേ.

ദുഃസ്വപ്‌നേ സ്മരഗോവിന്ദം സങ്കട മധുസൂദനം

കാനനേ നാരസിംഹം ച പാവകേ ജലശായിനം

ജലമധ്യേ വരാഹംച പര്‍വ്വതേ രഘുനന്ദനം

ഗമനേ വാമനം ചൈവ സര്‍വ്വകാലേഷു മാധവം

ഷോഡശൈതാനിനാമാനി പ്രാതരുത്ഥായ യഃ പഠേല്‍

സര്‍വ്വപാപവിനിര്‍മുക്തോ വിഷ്ണുലോകേ മഹീയതേ.

shortlink

Related Articles

Post Your Comments

Related Articles


Back to top button