CricketLatest NewsNewsIndiaSports

ഐ.പി.എല്‍ താരലേലം: ആർക്കും വേണ്ടാത്ത സൂപ്പർ താരങ്ങൾ

ഐ.പി.എല്‍ താരലേലം: ആവശ്യക്കാരില്ലാതെ പോയ സൂപ്പര്‍ താരങ്ങള്‍

പതിനാലാമത്തെ ഐ.പി.എല്‍ സീസണിന് മുന്നോടിയായുള്ള മിനി താരലേലം ചെന്നൈയില്‍ സമാപിച്ചു. ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായ 16.25 കോടി രൂപയ്ക്ക് വിറ്റു പോയ ക്രിസ് മോറിസാണ് ലേലത്തിലെ താരം. രാജസ്ഥാന്‍ റോയല്‍സാണ് താരത്തെ സ്വന്തമാക്കിയത്. കോടിക്കിലുക്കത്തിൽ താരലേലം തുടക്കക്കാർക്ക് ആശ്വാസമായപ്പോൾ ചില പ്രമുഖ താരങ്ങൾക്ക് നിരാശയാണുണ്ടായത്.

Also Read: ബിജെപിയിലേക്കുള്ള ഇ. ശ്രീധരന്റെ വരവിനെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ്

ഇംഗ്ലണ്ട് ഓപ്പണര്‍മാരായ ജേസന്‍ റോയി, അലെക്സ് ഹെയ്ല്‍സ് എന്നിവരെ ആരും വാങ്ങിയില്ല. ഇരുവര്‍ക്കും വേണ്ടി വാശിയേറിയ പോരാട്ടം ഉണ്ടാകുമെന്ന കണക്കുകൂട്ടലെല്ലാം തെറ്റിക്കുന്നതായിരുന്നു ലേലക്കാഴ്ച. റോയിക്ക് 2 കോടിയും ഹെയ്ല്‍സിന് 1.5 കോടിയുമാണ് അടിസ്ഥാന തുക നിശ്ചയിച്ചിരുന്നത്. ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചാണ് ഇക്കൂട്ടത്തിലുള്ള മറ്റൊരു പ്രമുഖന്‍. ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഓസീസ് ഓപ്പണറെയും ആരും തിരിഞ്ഞ് നോക്കിയില്ല.

വെസ്റ്റിന്‍ഡീസ് വെടിക്കെട്ട് ബാറ്റ്സ്മാന്‍ എവിന്‍ ലെവിസ്, വെസ്റ്റിന്‍ഡീസ് പേസര്‍ ഷെല്‍ഡോന്‍ കോട്രല്‍, കിവീസ് വെടിക്കെട്ട് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ തുടങ്ങിയവർക്കായി ആരും എത്തിയില്ല. വരുണ്‍ ആരോണ്‍, മിച്ചല്‍ മഗ്ലനാഗന്‍, ഒഷെയ്ന്‍ തോമസ്, ശ്രീലങ്കയുടെ പേസ് ഓള്‍റൗണ്ടര്‍ തിസാര പെരേര, വെടിക്കെട്ട് ഓപ്പണര്‍ കുശാല്‍ പെരേര എന്നിവരൊന്നും വിറ്റുപോയില്ല.

അതേസമയം, മോറിസിനു പുറമേ ഗ്ലെന്‍ മാക്സ്‌വെല്‍ (14.25 കോടി), കൈല്‍ ജാമിസണ്‍ (15 കോടി), ജൈ റിച്ചാര്‍ഡ്സന്‍ (14 കോടി), കൃഷ്ണപ്പ ഗൗതം (9.25 കോടി) തുടങ്ങിയവരെല്ലാം ലേലത്തില്‍ നേട്ടമുണ്ടാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button