Latest NewsNewsIndiaInternational

പാകിസ്ഥാനെ ഗാലറിയിലിരുത്തി ‘ഗോളടിച്ച്’ ഇന്ത്യ; നരേന്ദ്രമോദിക്ക് ബിഗ് സല്യൂട്ട്!

ലോകത്തിന് മുന്നിൽ ഇന്ത്യ നമ്പർ 1

കൊവിഡ് പ്രതിരോധനത്തിൻ്റെ കാര്യത്തിൽ ഇന്ത്യ ലോകരാജ്യങ്ങൾക്ക് മുൻപിൽ തലയുയർത്തി നിൽക്കുകയാണ്. ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന രീതിയിലേക്ക് രാജ്യത്തിൻ്റെ ആരോഗ്യരംഗം വളർന്നു കഴിഞ്ഞു എന്നതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ കൊവിഡ് കാലത്തെ പ്രവർത്തനങ്ങൾ. കൊവിഡ് പ്രതിരോധത്തിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വെച്ച ‘അഞ്ച് ഇന’ കർമ്മപദ്ധതിയെ വാനോളം പുകഴ്ത്തി അയൽരാജ്യങ്ങൾ രംഗത്തെത്തിയപ്പോൾ അത് ഓരോ ഭാരതീയനും രോമാഞ്ചം ഉണ്ടാക്കുന്ന കാഴ്ചയായി മാറി.

വെർച്വൽ യോഗത്തിലാണ് ഇന്ത്യക്കും നരേന്ദ്രമോദിക്കും പിന്തുണയുമായി എല്ലാ അയൽരാജ്യങ്ങളും രംഗത്തെത്തിയത്. കൂട്ടത്തിൽ പാകിസ്ഥാനുമുണ്ടായിരുന്നു. ചൈനയിൽ നിന്നും വാക്സിൻ സ്വീകരിച്ച പാകിസ്ഥാന് ഇന്ത്യയുടെ പ്രവർത്തനങ്ങളെ കൈയ്യടിക്കാതെ തരമുണ്ടായില്ല. നരേന്ദ്രമോദി ആഗോളതലത്തിൽ നടത്തിയ ഇടപെടലിനേയും അയൽരാജ്യങ്ങളെ തുടക്കത്തിൽതന്നെ സഹായിച്ചതും പാകിസ്ഥാൻ പ്രത്യേകം എടുത്തു പറഞ്ഞു. ഇന്ത്യയുടെ വളർച്ചയെ പരസ്യമായി സമ്മതിക്കുകയാണ് ഇതിലൂടെ പാകിസ്ഥാൻ ചെയ്തതെന്ന് വ്യക്തം.

Also Read:നിയമനസമരം : സെക്രട്ടറിയേറ്റിന് മുന്നിൽ മീൻവില്പനനടത്തിയും ഉദ്യോഗാർഥികൾ

കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ മരുന്ന്, വാക്സിൻ എന്നിവ നൽകി ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്ന സഹായ പ്രവർത്തനങ്ങളെയാണ് എല്ലാവരും പ്രശംസിച്ചത്. നരേന്ദ്രമോദി മുന്നോട്ട് വെച്ച ആശയങ്ങൾ എല്ലാവരും അംഗീകരിച്ചു. ആരോഗ്യപ്രവർത്തകർക്ക് നിയന്ത്രണമില്ലാതെ സുഗമമായി അന്താരാഷ്ട്ര യാത്ര ചെയ്യുന്ന വിസ സംവിധാനം വേണമെന്നാണ് പ്രധാനമന്ത്രി ആദ്യമായി മുന്നോട്ട് വെച്ചത്.

കൊറോണ പോലുള്ള വൈറസുകളും പകർച്ചവ്യാധികളും മേഖലയിൽ വ്യാപിക്കാതിരിക്കാൻ സാങ്കേതിക സൗകര്യങ്ങളടക്കം മേഖലയിലെ എല്ലാ രാജ്യങ്ങളും ചേർന്നുള്ള ഒരു സഹകരണം വേണമെന്നും രണ്ടാമത്തെ നിർദ്ദേശമായി നരേന്ദ്രമോദി മുന്നോട്ട് വെച്ചു. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാൻ, മാൽദീവ്‌സ്, മൗറീഷ്യസ്, നേപ്പാൾ, സീഷെൽസ് എന്നീ രാജ്യങ്ങൾ ഇന്ത്യക്കൊപ്പം യോഗത്തിൽ പങ്കെടുത്തു. നരേന്ദ്രമോദി മുന്നോട്ടുവെച്ച ആശയം എല്ലാ രാജ്യങ്ങളും അംഗീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button