തിരുവനന്തപുരം : ശയനപ്രദക്ഷിണം നടത്തിയും തലമൊട്ടയടിച്ചും മുട്ടിലിഴഞ്ഞും തങ്ങളുടെ പ്രതിഷേധം സർക്കാരിനെതിരെ രേഖപ്പെടുത്തിയ ഉദ്യോഗാർഥികൾ അനധികൃതനിയമനത്തിനെതിരെ മീൻ വില്പന നടത്തിയും പ്രതിഷേധിച്ചു. സി.പി.ഒ. റാങ്ക് ലിസ്റ്റിലുൾപ്പെട്ട ഉദ്യോഗാർഥികളാണ് പ്രതീകാത്മക വില്പനനടത്തി പ്രതിഷേധിച്ചത്.
സെക്രട്ടറിയേറ്റിനുമുന്നിലെ റോഡിലാണ് ഉദ്യോഗാർഥികൾ മീൻ വില്പന നടത്തിയത്. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ ഇവരെ സന്ദർശിച്ചു. ഉദ്യോഗാർഥികളിൽ നിന്നും മീൻ വാങ്ങിക്കൊണ്ട് പ്രതിഷേധത്തിൽ ഹസൻ പങ്കുചേർന്നു.
Read Also : ഇനി കേരളത്തിലേക്ക് 2000 മെഗാവാട്ട്: പ്രധാനമന്ത്രി ഇന്ന് ഉദ്‌ഘാടനം ചെയ്യുന്നത് വിവിധ പദ്ധതികൾ
നിയമനസമരവുമായി ബന്ധപ്പെട്ട ഉദ്യോഗാർഥികൾ സമരം തുടരുന്നതിനിടെ, പ്രശ്‌ന പരിഹാരത്തിന് ഗവർണറുടെ ഇടപെടലുണ്ടാകുമെന്ന പ്രത്യാശ ഉദ്യോഗാർഥികൾ പങ്കുവെക്കുന്നു. ബി.ജെ.പി നേതാവ് ശോഭാസുരേന്ദ്രൻ ഉദ്യോഗാർഥികൾക്കൊപ്പം ഗവർണറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ഉദ്യോഗാർഥികളുടെ സമരത്തിനൊപ്പം ശോഭാസുരേന്ദ്രന്റെ പ്രതിഷേധവും യൂത്ത് കോൺഗ്രസ് നേതാക്കളുടെ നിരാഹാരസമരവും സെക്രട്ടറിയേററ്പടിക്കൽ തുടരുകയാണ്. ശോഭസുരേന്ദ്രന്റെ 48 മണിക്കൂർ ഉപവാസസമരം വെള്ളിയാഴ്ച അവസാനിപ്പിച്ചു.
അതേസമയം, വ്യത്യസ്ത സമരവുമായി കായികമെഡൽ ജേതാക്കളും സെക്രട്ടറിയേറ്റിനുമുന്നിലുണ്ട്.
Post Your Comments