KeralaLatest NewsNews

ഇടുക്കിയിൽ സുഹൃത്ത് യുവതിയെ കുത്തിക്കൊലപ്പെടുത്തി

കുമളി താമരക്കണ്ടത്ത് വാടകയ്ക്ക് താമസിക്കുന്ന റസിയ എന്ന ഉമാ മഹേശ്വരിയാണ് മരിച്ചത്

ഇടുക്കിയിൽ സുഹൃത്തായ യുവാവിന്റെ കുത്തേറ്റ് യുവതി മരിച്ചു. കുമളി താമരക്കണ്ടത്ത് വാടകയ്ക്ക് താമസിക്കുന്ന റസിയ എന്ന ഉമാ മഹേശ്വരിയാണ് മരിച്ചത്. സുഹൃത്തും കേസിലെ പ്രതിയുമായ ഈശ്വരനെ പൊലീസ് അറസ്റ്റ് ചെയ്തു.

ആദ്യ വിവാഹ ബന്ധം ഉപേക്ഷിച്ച റസിയ എട്ടുമാസം മുൻപാണ് ഈശ്വരനുമായി താമസം തുടങ്ങിയത്. അടുത്ത നാളുകളിലായി റസിയയുടെ മകനെ ഈശ്വരൻ നിരന്തരം ഉപദ്രവിച്ചതിനെ തുടർന്ന് കുട്ടി ചൈൽഡ് ലൈനിൽ പരാതി നൽകുകയും ചൈൽഡ് ലൈൻ അന്വേഷണം ആരംഭിച്ചതിന്റെ പേരിൽ ഇരുവരും തമ്മിൽ തെറ്റുകയുമായിരുന്നു. മറ്റൊരു വീട്ടിലേക്ക് താമസം മാറ്റിയ റസിയയെ ഇന്നു രാവിലെ താമസസ്ഥലതെത്തി ഈശ്വരൻ കുത്തിപരുക്കേൽപിച്ച ശേഷം രക്ഷപെടുകയായിരുന്നു. തുടർന്ന് കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ റസിയയെ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളജിലേക്ക് കൊണ്ടും പോകുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. സംഭവ ശേഷം രക്ഷപെട്ട പ്രതിയെ വാഗമണിൽ നിന്നാണ് പൊലീസ് പിടികൂടി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button