ബിജെപിയിൽ ചേർന്ന മെട്രോമാൻ ഇ. ശ്രീധരനെ പരിഹസിച്ച് സിപിഐ നേതാവ് ബിനോയ് വിശ്വം. ശ്രീധരൻ കഴിവുള്ള മനുഷ്യനാണെന്ന് സമ്മതിച്ച വിശ്വം എന്തിനാണ് കഴിവുകൾ നശിപ്പിക്കുന്നതെന്ന് ചോദിച്ചു. കഴിവുകള്‍ വിലകുറഞ്ഞ പാര്‍ട്ടിക്കുവേണ്ടി ചെലവഴിക്കണോയെന്ന് അദ്ദേഹം ആലോചിക്കണമെന്നും പറഞ്ഞു. ഇന്ത്യയുടെ മെട്രോമാൻ ബിജെപിയില്‍ ചേര്‍ന്നതിൽ അതീവ ദുഃഖമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു .
കഴിഞ്ഞ ദിവസമാണു ശ്രീധരൻ പാർട്ടിയിലേക്ക് എത്തുന്നു എന്ന കാര്യം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രഖ്യാപിച്ചത്. ഇത് ശ്രീധരൻ തുറന്നു സമ്മതിക്കുകയും ചെയ്തു. പാർട്ടി ആവശ്യപ്പെട്ടാൽ താൻ മത്സരിക്കുമെന്നും ശ്രീധരൻ പ്രതികരിച്ചിരുന്നു . ജനസമ്മതിയും , ജനവിശ്വാസവും ഏറെയുള്ള ഇ ശ്രീധരൻ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചാൽ ഇടതു പക്ഷത്തിന് കേരളത്തിൽ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് വ്യക്തമായതിനെ തുടർന്നാണ് ഇടതുപക്ഷ നേതാക്കൾ ഇ. ശ്രീധരനെ ആക്ഷേപിച്ച് രംഗത്തെത്തിയത് .
അതേസമയം, ഒരു വിദേശ രാജ്യത്തോടോ മാധ്യമത്തോടോ ചേര്‍ന്ന് സ്വന്തം രാജ്യത്തെ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്നത് അഭിപ്രായ സ്വാതന്ത്ര്യമല്ലെന്നും അത് രാജ്യത്തോടുള്ള യുദ്ധം തന്നെയാണെന്നും ഇ. ശ്രീധരൻ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തനിക്ക് വര്‍ഷങ്ങളായി അടുത്ത് പരിചയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ”മോദി കഠിനാധ്വാനിയും ദീര്‍ഘവീക്ഷണമുള്ളയാളുമാണ്. എനിക്ക് അദ്ദേഹത്തെ വളരെ അടുത്തറിയാം. അദ്ദേഹം വളരെ നീതിമാനും അഴിമതിരഹിതനും പ്രതിജ്ഞാബദ്ധനുമാണ്”- ശ്രീധരന്‍ പറഞ്ഞു.
Post Your Comments