Latest NewsIndiaNews

ബസിൽ പോകുന്ന സാധാരണക്കാർക്ക് ഇന്ധനവില പ്രശ്നമല്ല, പ്രശ്നം മുഴുവൻ രാഷ്ട്രീയക്കാർക്ക്: ബീഹാർ മന്ത്രി നാരായണ പ്രസാദ്

രാജ്യത്തെ ഇന്ധനവില വർദ്ധനവ് സാധാരണക്കാർക്ക് ഒരു പ്രശ്നമല്ലെന്ന് ബീഹാറിൽ നിന്നുള്ള ബി.ജെ.പി മന്ത്രി നാരായണ പ്രസാദ്.
സാധാരണക്കാർ പൊതുഗതാഗതം ഉപയോഗിക്കുന്നതിനാൽ ഇന്ധനവില വർദ്ധന അവരെ ബാധിക്കില്ലെന്നാണ് നാരായണ പ്രസാദ് പറയുന്നത്.

”സാധാരണക്കാർ കൂടുതലും ബസാണ് ഉപയോഗിക്കുന്നത്. കുറച്ചുപേർ മാത്രമേ സ്വകാര്യ ഗതാഗതം ഉപയോഗിക്കുന്നുള്ളൂ. അവർക്ക് കാറൊന്നുമില്ല. സാധാരണക്കാരല്ല മറിച്ച് രാഷ്ട്രീയക്കാരാണ് ഇന്ധനവില വർദ്ധനവിനെ ഒരു പ്രശ്നമാക്കുന്നത്. പണപ്പെരുപ്പത്തിനും ഉയർന്ന വിലയ്ക്കും ജനങ്ങൾ ഇതിനോടകം പൊരുത്തപ്പെട്ടു കഴിഞ്ഞു” എന്നും ബി.ജെ.പി മന്ത്രി വ്യക്തമാക്കി.

പെട്രോൾ, ഡീസൽ വില തുടർച്ചയായ പതിനൊന്നാം ദിവസവും ഉയർന്നു. രാജ്യത്തുടനീളം പുതിയ ഉയരങ്ങളിലെത്തിയ ഇന്ധന വില ചില സ്ഥലങ്ങളിൽ ലിറ്ററിന് 100 രൂപ കടന്നു. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 31 പൈസ വർധിക്കുകയും ലിറ്ററിന് 90.19 രൂപയായി ഉയരുകയും ചെയ്തു ഡീസൽ നിരക്ക് 33 പൈസ ഉയർന്ന് ലിറ്ററിന് 80.60 രൂപയിലെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button