KeralaLatest NewsNews

നിയമസഭാ തിരഞ്ഞടുപ്പ് : നേതാക്കന്മാര്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി ആര്‍എസ്എസ്

പ്രാദേശികാടിസ്ഥാനത്തില്‍ മത്സരിയ്ക്കുക വഴി കൂടുതല്‍ വോട്ടുകള്‍ നേടാനാവുമെന്നാണ് ആര്‍എസ്എസ് കരുതുന്നത്

കോഴിക്കോട് : സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്ന നേതാക്കന്മാര്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി ആര്‍എസ്എസ്. നേതാക്കന്മാര്‍ സ്വന്തം മണ്ഡലത്തില്‍ മത്സരിച്ചാല്‍ മതിയെന്നാണ് ആര്‍എസ്എസ് നിര്‍ദ്ദേശം നല്‍കിയിരിയ്ക്കുന്നത്. വിജയ സാധ്യതയുള്ള 40 മണ്ഡലങ്ങളിലും എബിവിപി, യുവമോര്‍ച്ച, മഹിളാ മോര്‍ച്ച തുടങ്ങിയ സംഘടനകളിലെ പ്രവര്‍ത്തകരോട് മുഴുവന്‍ സമയവും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ഇറങ്ങണമെന്നും ആര്‍എസ്എസ് നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സ്വന്തം മണ്ഡലത്തിന് പുറത്തെ മണ്ഡലം ലക്ഷ്യമിട്ട് നേതാക്കള്‍ മത്സരിയ്ക്കുകയും പ്രവര്‍ത്തിയ്ക്കുകയും ചെയ്യുന്നത് പ്രാദേശികമായി ലഭിയ്ക്കാവുന്ന വോട്ടുകള്‍ പോലും നഷ്ടപ്പെടുത്തുമെന്നും അതിനാല്‍ മത്സരിയ്ക്കുന്ന നേതാക്കള്‍ പരമാവധി അവരുടെ പ്രദേശത്തോ നിയോജക മണ്ഡലത്തിലോ ജില്ലകളിലോ മത്സരിയ്ക്കുന്നതാണ് ഉചിതമെന്നും ആര്‍എസ്എസ് വ്യക്തമാക്കി. പ്രാദേശികാടിസ്ഥാനത്തില്‍ മത്സരിയ്ക്കുക വഴി കൂടുതല്‍ വോട്ടുകള്‍ നേടാനാവുമെന്നാണ് ആര്‍എസ്എസ് കരുതുന്നത്. മറ്റുള്ള 100 മണ്ഡലങ്ങളില്‍ വോട്ട് ഇരട്ടിയാക്കുന്നതിനും ബിജെപിയ്ക്ക് ആര്‍എസ്എസിന്റെ പൂര്‍ണ സഹായവും ഉറപ്പ് നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button