NattuvarthaLatest NewsKeralaNewsCrime

ഭക്ഷണത്തിൽ ഉറക്കഗുളിക നൽകി അമ്മയെ പീഡിപ്പിച്ച് മകൻ; ഗർഭിണിയായപ്പോൾ ഉത്തരവാദി ആരെന്നറിയാതെ വലഞ്ഞ് അമ്മ!

കാസർഗോഡ് അമ്മയെ പീഡിപ്പിച്ച മകനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഭക്ഷണത്തിൽ ഉറക്കഗുളിക നൽകി മയക്കിക്കിടത്തിയ ശേഷമാണ് മകൻ അമ്മയെ നിരന്തരമായി പീഡിപ്പിച്ചിരുന്നതെന്ന് റിപ്പോർട്ടുകൾ. മാതാവ് ഗർഭിണിയായതോടെയാണ് മകൻ്റെ പീഡനവിവരം ഏവരും അറിയുന്നത്. മകൻ തന്നെ ഒരു ഉപഭോഗവസ്തുവായിട്ടാണ് കണ്ടിരുന്നതെന്ന് തിരിച്ചറിഞ്ഞപ്പോൾ ചങ്ക് പൊട്ടി കാസർഗോഡുള്ള മാതാവ്.

യുവാവ് അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഉറങ്ങുന്നതിനായുള്ള മരുന്ന് യുവാവ് എന്നും രാത്രി അമ്മയ്ക്ക് ഭക്ഷണത്തിൽ കലർത്തി നൽകുമായിരുന്നു. ഇതറിയാതെ ഈ മാതാവ് മകനോടൊപ്പം, ജീവിക്കുകയായിരുന്നു. ഭര്‍ത്താവ് നാട്ടിലില്ലാത്ത വീട്ടമ്മ ഗർഭിണിയായത് നാട്ടുകാർക്ക് മാത്രമല്ല ബന്ധുക്കൾക്കും അമ്പരപ്പായി. ഗര്‍ഭത്തിന്റെ ഉത്തരവാദി ആരാണെന്നറിയാത്ത വീട്ടമ്മ തന്റെ നിരപരാധിത്വം വ്യക്തമാക്കാന്‍ ഏറെ പണിപ്പെടേണ്ടി വന്നു.

Also Read:യു.പിയില്‍ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തി

ഒടുവില്‍ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസിന്റെ രഹസ്യാന്വേഷണവിഭാഗം നടത്തിയ അന്വേഷണത്തിലാണ് മാതാവിനെ മയക്കിക്കിടത്തി ബലാത്സംഗം ചെയ്തത് സ്വന്തം മകനാണെന്ന വിവരം പുറംലോകമറിയുന്നത്. സമാനസംഭവം കാഞ്ഞങ്ങാടുമുണ്ടായി. അമ്മയ്ക്ക് നേരെ പട്ടാപ്പകൽ മകൻ്റെ ലൈംഗികാതിക്രമം ഉണ്ടായപ്പോൾ പൊലീസിൽ വിവരമറിയിച്ച് രക്ഷപെടേണ്ടി വന്ന അനുഭവമാണ് കാഞ്ഞങ്ങാടുള്ള അമ്മയ്ക്ക് പറയാനുള്ളത്. കേരളത്തിലെ യുവാക്കളുടെ വഴിവിട്ട ജീവിതവും മയക്കുമരുന്ന് ബന്ധവുമെല്ലാം ദിനംപ്രതി വർധിച്ചുവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button