കൊല്‍ക്കത്ത : തെരഞ്ഞെടുപ്പിന് മുമ്പ് തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. നടനും തൃണമൂൽ കോൺഗ്രസ് യുവജന വിഭാഗം നേതാവുമായ ഹിരൺ ചാറ്റർജി പാർട്ടിവിട്ട് ബി.ജെ.പിയിൽ ചേർന്നു. വ്യാഴാഴ്ച ബംഗാളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ റാലിക്കിടെ ഹിരണ്‍ ചാറ്റര്‍ജി ബിജെപി അംഗത്വമെടുക്കുകയായിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷും ചടങ്ങില്‍ പങ്കെടുത്തു.
തൃണമൂല്‍ വിടുന്നകാര്യം ഹിരണ്‍ ചാറ്റര്‍ജി നേരത്തേ വ്യക്തമാക്കിയിരുന്നു. എനിക്ക് ബഹുമാനം ലഭിക്കുന്നിടത്തേക്ക് താന്‍ പോകാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു നടന്റെ പ്രതികരണം.
Read Also : സോഷ്യൽ മീഡിയയിൽ തരംഗമായി പൃഥ്വിയുടെ ഇല്ലുമിനാറ്റി ചിത്രം: എമ്പുരാന്റെ സൂചനകളെന്ന് ആരാധകർ
ബംഗാളി നടനായ യഷ് ദാസ്ഗുപ്ത ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ഹിരണ്‍ ചാറ്റര്‍ജിയുടെ ബിജെപിയുടെ പ്രവേശനം. ഏപ്രിൽ -മെയ് മാസങ്ങളിലാണ് ബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിന് മുമ്പായി നിരവധി നോതാക്കളാണ് തൃണമൂൽ വിട്ട് ബി.ജെ.പിയിലെത്തിയത്.
Post Your Comments