കാസര്‍കോട് : മാരക ലഹരി മരുന്നായ എംഡിഎംഏ ജില്ലയിലേക്ക് വന്‍തോതില്‍ പ്രവഹിക്കുന്നു. ബംഗളൂരുവില്‍ നിന്നും കാസര്‍കോട്ടെത്തിക്കുന്ന ലഹരി മരുന്ന് ജില്ലാ ആസ്ഥാനമായ കാസര്‍കോട്ടും പരിസരപ്രദേശങ്ങളിലും അയല്‍ ജില്ലകളില്‍ എത്തിക്കുന്ന സംഘം വ്യാപകമാകുന്നു. കാസര്‍കോട് ജില്ലയിലെ ആളൊഴിഞ്ഞ കെട്ടിടങ്ങളും, ഇരുണ്ട ഗല്ലികളും, റെയില്‍പ്പാളങ്ങളും, കടലോരങ്ങളും, മയക്കുമരുന്നു മാഫിയകളുടെയും ഉപഭോക്താക്കളുടെയും കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്.
ഗ്രാമിന് 3000 രൂപ വരെ വിലയിട്ടാണ് കാസര്‍കോട്ടെ എംഡിഎംഏ- ക്രിസ്റ്റല്‍ മേത്ത് കച്ചവടം പൊടിപൊടിക്കുമ്പോള്‍ തന്നെ ബംഗളൂരുവില്‍ നിന്ന് ഗ്രാമിന് 800 രൂപക്ക് ലഭിക്കുന്ന ലഹരി മരുന്ന് അയല്‍ ജില്ലകളില്‍ മൊത്തവിപണനത്തിന് നല്‍കുന്നത് 1400 രൂപ നിരക്കിലാണ്.ഹാപ്പി ഡ്രഗ് എന്ന പേരിലറിയപ്പെടുന്ന എംഡിഎംഏ ഗുരുതരമായ അനന്തരഫലങ്ങള്‍ ഉണ്ടാക്കുന്നതായാണ് വൈദ്യശാസ്ത്രം പറയുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 196 യുവാക്കളെയാണ് മയക്കുമരുന്നിന് അടിമകളായി മംഗളൂരുവിലെ രണ്ടു ആശുപത്രികളില്‍ ചികില്‍സയ്ക്ക് വിധേയമാക്കിയത്. മയക്കുമരുന്നിന് അടിമകളായി മനോനില തെറ്റിയ ഇവരില്‍ ഭൂരിഭാഗവും 17 മുതല്‍ വയസ്സുവരെയുള്ളവരാണ്. മയക്കുമരുന്നിന് അടിമയായ മകന്‍ സ്വന്തം മാതാവിനെ ഗര്‍ഭിണിയാക്കിയ നടുക്കുന്ന സംഭവം വരെ കാസര്‍കോട്ടുണ്ടായിട്ടുണ്ട്. മാതാവിന് മയങ്ങാനുള്ള മരുന്ന് ഉയര്‍ന്ന തോതില്‍ നല്‍കിയാണ് പുത്രന്‍ ലൈംഗിക പീഡനത്തിനിരയാക്കിയത്.
ഇവര്‍ ഗര്‍ഭിണിയായപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഭര്‍ത്താവ് നാട്ടിലില്ലാത്ത വീട്ടമ്മ ഗര്‍ഭിണിയായ സംഭവത്തില്‍ മകന്‍ ചെയ്ത ക്രൂരകൃത്യം അമ്മ അറിഞ്ഞിരുന്നില്ല. ഗര്‍ഭത്തിന്റെ ഉത്തരവാദി ആരാണെന്നറിയാത്ത വീട്ടമ്മ തന്റെ നിരപരാധിത്വം വ്യക്തമാക്കാന്‍ ഏറെ പണിപ്പെടേണ്ടി വന്നു.
read also: ടെലികോം മേഖലയെ കൈപിടിച്ചുയർത്താൻ മോദി സർക്കാർ, 12,000 കോടി പ്രഖ്യാപിച്ചു
ഒടുവില്‍ പൊലീസിന്റെ രഹസ്യാന്വേഷണവിഭാഗം നടത്തിയ അന്വേഷണത്തിലാണ് മാതാവിനെ മയക്കിക്കിടത്തി ബലാല്‍സംഗം ചെയ്തത് മയക്കുമരുന്നിനടിമയായ സ്വന്തം മകനാണെന്ന സത്യം പുറത്തു വന്നത്. സമാന രീതിയില്‍ തന്നയാണ് കാഞ്ഞങ്ങാട് പൊലീസ് സബ് ഡിവിഷന് പ്രദേശത്തെ ഒരു ‘അമ്മ’ മകന്റെ ലൈംഗിക അതിക്രമം അതിരുവിട്ടപ്പോള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത് .
Post Your Comments