Latest NewsIndia

ടെലികോം മേഖലയെ കൈപിടിച്ചുയർത്താൻ മോദി സർക്കാർ, 12,000 കോടി പ്രഖ്യാപിച്ചു

ഇന്ത്യയെ ടെലികോം ഉപകരണങ്ങളുടെ ഉല്‍പാദന കേന്ദ്രമാക്കുകയാണ് ഉദ്ദേശ്യം.

ന്യൂദല്‍ഹി: ടെലികോം മേഖലയെ സ്വയംപര്യാപ്തമാക്കാന്‍ 12,000 കോടി രൂപയുടെ വമ്പന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. പദ്ധതി ഏപ്രില്‍ ഒന്നു മുതല്‍ നടപ്പാക്കും. ഇന്ത്യയെ ടെലികോം ഉപകരണങ്ങളുടെ ഉല്‍പാദന കേന്ദ്രമാക്കുകയാണ് ഉദ്ദേശ്യം.

അഞ്ചു വര്‍ഷം കൊണ്ട് മൊബൈലുകള്‍ അടക്കം രണ്ടര ലക്ഷം കോടി രൂപയുടെ ടെലികോം ഉപകരണങ്ങള്‍ നിര്‍മിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഈ മേഖലയില്‍, ഉല്‍പാദനം അടിസ്ഥാനമാക്കിയുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ 12,195 കോടിയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി.

തട്ടിക്കൊണ്ടുപോയി മതപരിവർത്തനം നടത്തി 45കാരൻ വിവാഹം കഴിച്ച 12കാരിയെ മോചിപ്പിച്ചു

ഉപകരണങ്ങളുടെയും ഘടക ഭാഗങ്ങളുടെയും ആഭ്യന്തര ഉല്‍പാദനം കുത്തനെ വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രിസഭാ യോഗ തീരുമാനം വിശദീകരിച്ച്‌ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button