തൃശൂർ കോർപറേഷനിലെ ഇടതു മുന്നണിയുടെ ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി കൗൺസിലർ ഡോ.ആതിരയുടെ കിടിലൻ പ്രസംഗം. പുഴയ്ക്കലിൽ പണിയുന്നത് ഉപഗ്രഹ നഗരമല്ല ഉപദ്രവ നഗരമാണ് എന്നും പൂങ്കുന്നത്തെ വെള്ളത്തിനടിയിലാക്കാൻ അനുവദിക്കില്ല എന്നും ആതിര പറഞ്ഞു . തൃശൂർ കോർപ്പറേഷൻ ബജറ്റ് ഹോട്ടലിലെ പറ്റ് ബുക്ക് പോലെ സർവ്വത്ര കടം ആണെന്നും ആതിര പറഞ്ഞു.
കടം വാങ്ങിയാലും നെയ്യ് കൂട്ടി ഭക്ഷണം കഴിക്കണമെന്നാണ് കോർപ്പറേഷൻ ഭരണക്കാരുടെ ചിന്ത. കേന്ദ്ര പദ്ധതിയായ അമൃത് പദ്ധതിയല്ലാതെ മറ്റെന്താണ് ബജറ്റിൽ മുന്നോട്ട് വെക്കാനുള്ളത്? തൃശൂർ കോർപ്പറേഷൻ നരേന്ദ്ര മോദിക്ക് നന്ദി പറയണം. ജി എസ് ടി കൊണ്ട് ഗുണമുണ്ടായെന്ന് തൃശൂരിലെ വ്യാപാരികൾ സമ്മതിക്കും. ദേശാഭിമാനി മാത്രം വായിക്കുന്നതുകൊണ്ടാണ് ഭരണസമിതിക്ക് അത് മനസിലാകാത്തത്.
read also: സംസ്ഥാനത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു ,ഇന്നത്തെ കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യവകുപ്പ്
അമൃത് പദ്ധതിയിൽ കോടികൾ വാങ്ങിയെടുത്ത ശേഷം ബജറ്റിൽ കേന്ദ്ര വിരുദ്ധ പരാമർശങ്ങൾ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ബിജെപി വാക്ക് ഔട്ട് ചെയ്യുകയായിരുന്നു. കേരളവർമ കോളേജിലെ അധ്യാപികയായ ഡോക്ടർ ആതിര വളരെ പ്രശംസാർഹമായ പ്രവർത്തനങ്ങളാണ് കൗൺസിലർ എന്ന നിലയിൽ മണ്ഡലത്തിൽ കാഴ്ച വെക്കുന്നത്.
Post Your Comments