തൃശൂർ: വടക്കുംനാഥ ക്ഷേത്ര ഭൂമിയിലെ മാസ്റ്റർ പ്ലാൻ ഉടൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി കൗൺസിലർമാർ. ഇത് മാസ്റ്റർപ്ലാൻ അല്ല. കോർപ്പറേഷൻ ഭരണാധികാരികളുടെ മാസ്റ്റേഴ്സിനെ തൃപ്തിപെടുത്താനുള്ള പ്ലാൻ ആണ് എന്ന് കൗൺസിലർമാർ ആരോപിച്ചു.
‘അഫ്‌ഘാനിസ്ഥാനിലെ ഇപ്പോഴത്തെ അവസ്ഥക്കു കാരണം പൈതൃകതകർച്ചയാണ്. അത്തരം ഒരു അവസ്ഥയിലേക്ക് തൃശ്ശൂരിനെ നയിക്കുന്ന മാസ്റ്റർപ്ലാൻ ആണിത്. പൈതൃകമേഖല ഒഴിവാക്കിയത് അതിനാണ്. ‘ജനദ്രോഹവും അഴിമതി നിറഞ്ഞതുമായ മാസ്റ്റർ പ്ലാൻ റദ്ദാക്കാൻ ബിജെപി ശക്തമായി ആവശ്യപ്പെടുന്നതായി വിനോദ് പൊള്ളാഞ്ചേരി പറഞ്ഞു.
‘ഇത് മാസ്റ്റർപ്ലാൻ അല്ല. കോർപ്പറേഷൻ ഭരണാധികാരികളുടെ മാസ്റ്റേഴ്സിനെ തൃപ്തിപെടുത്താനുള്ള പ്ലാൻ ആണ്. റിയൽ എസ്റ്റേറ്റ് താല്പര്യങ്ങളാണ് ഇതിന്റെ പിന്നിൽ മാസ്റ്റർപ്ലാനിന്റെ മറവിൽ തണ്ണീർതടം നികത്തുകയാണ്. ഹെറിറ്റേജ് സോൺ ഒഴിവാക്കിയതിന്റെ പിന്നിൽ ഉള്ള ഗൂഢലക്ഷ്യം വടക്കുംനാഥക്ഷേത്രഭൂമിയാണ്. ക്ഷേത്രഭൂമിയുടെ ഒരിഞ്ചു പോലും വിട്ടു തരില്ല .മാസ്റ്റർ പ്ലാനിനെ കുറിച്ച് മേയർ മലർപൊടികാരന്റെ സ്വപ്നം കാണുകയാണ്. അമൃത് പദ്ധതിയുടെ മാസ്റ്റർപ്ലാൻ വരുന്നുണ്ടല്ലോ. പിന്നെ ആരെ സംരക്ഷിക്കാൻ ആണ് ഈ മാസ്റ്റർ പ്ലാൻ ധൃതി പിടിച്ച് നടപ്പാക്കാൻ ശ്രമിക്കുന്നത്’ എന്ന് ഡോ വി. ആതിര ചോദിച്ചു.
‘തൃശ്ശൂരിലെ കുത്തക മുതലാളിമാരെ സഹായിക്കാൻ വേണ്ടിയാണീ മാസ്റ്റർപ്ലാൻ. ഞങ്ങൾ വികസന വിരോധികളല്ല. മാസ്റ്റർപ്ലാനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും വിജിലൻസ് അന്വേഷണം ആവശ്യപ്പെടുന്നു’ എന്ന്
എൻ പ്രസാദ് പറഞ്ഞു.
‘കോവിഡ് സമയത്ത് ആംബുലൻസ് പോലെയുള്ള അടിസ്ഥാന സൗകര്യം ഉറപ്പാക്കുകയാണ് ആദ്യം വേണ്ടത്. മാസ്റ്റർ പ്ലാൻ ഇതുവരെയും കയ്യിൽ തരാതെ, മനസിലാക്കാതെ എന്ത് മാസ്റ്റർ പ്ലാൻ ആണ് നിങ്ങൾ നടപ്പിലാക്കുന്നത്’ എന്ന് നിജി കെ ജി ചോദിച്ചു.
ബിജെപി കൗൺസിലർമാരായ വിനോദ് പൊള്ളാഞ്ചേരി, എൻ പ്രസാദ്, ഡോ വി ആതിര, നിജി കെ ജി, രാധിക എന്നിവർ മാസ്റ്റർപ്ലാൻ റദ്ദ് ചെയ്യണം എന്നും വോട്ടിങ്ങിനു ഇടണം എന്നും ശക്തമായി ആവശ്യപ്പെട്ടു.
ബിജെപി അടക്കമുള്ള പ്രതിപക്ഷം മാസ്റ്റർ പ്ലാൻ അജണ്ടയിൽ വോട്ടിനിടണമെന്നാവശ്യപ്പെട്ടതിനെ തുടർന്ന് മേയർ വോട്ടിംഗ് നടത്താതെ യോഗം പിരിച്ചുവിട്ടതിൽ ബിജെപി അംഗങ്ങൾ മേയറുടെ ചേമ്പറിന് മുന്നിൽ പ്രതിഷേധിച്ചു. മാത്രമല്ല ഇന്ന് കൗൺസിലിൽ മേയർ ഏകപക്ഷീയമായി എടുത്ത എല്ലാ തീരുമാനങ്ങളോടും വിയോജിപ്പ് രേഖപ്പെടുത്തി
Post Your Comments