KeralaLatest NewsNews

കെ. സുരേന്ദ്രന്റെ പ്രചാരണ യാത്രയ്ക്ക് ദേശീയതലത്തിലുള്ള താരപ്രചാരകരെ രംഗത്തിറക്കാനൊരുങ്ങി ബിജെപി

കോഴിക്കോട് : സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന പ്രചാരണ യാത്രയ്ക്ക് ദേശീയതലത്തിലുള്ള താരപ്രചാരകരെ രംഗത്തിറക്കാനൊരുങ്ങി ബിജെപി. യാത്രയുടെ ഉദ്ഘാടനം മുതൽ സമാപനം വരെ ബിജെപിയുടെ കേന്ദ്ര നേതാക്കൾ സംസ്ഥാനത്തെത്തും. കാസർഗോഡ് വെച്ച് ആരംഭിക്കുന്ന യാത്രയുടെ ഉദ്ഘാടനം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർവഹിക്കുമ്പോൾ തിരുവനന്തപുരത്തെ സമാപനത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെത്തും.

കണ്ണൂർ- അനുരാഗ് ഠാക്കൂർ, കോഴിക്കോട് – ദേവേന്ദ്ര ഫഡ്നാവിസ്, മലപ്പുറം – ഷാനവാസ് ഹുസൈൻ, പാലക്കാട് ഖുശ്ബു സുന്ദർ, തൃശൂർ – പ്രഹ്ളാദ് ജോഷി, എറണാകുളത്ത് ധനമന്ത്രി നിർമലാ സീതാരാമൻ, കോട്ടയം- സ്മൃതി ഇറാനി, ആലപ്പുഴ- തേജസ്വി സൂര്യ, പത്തനംതിട്ട – മീനാക്ഷി ലേഖി, കൊല്ലം – അണ്ണാമലൈ, എന്നിങ്ങനെ വിവിധ നേതാക്കൾ യാത്രയുടെ ഭാഗമാകും.

read also : കേരളത്തിൽ പാർട്ടിക്ക് ജയിക്കാൻ നരേന്ദ്ര മോദി നടപ്പാക്കിയ പദ്ധതികൾ ജനങ്ങളിലെത്തിച്ചാൽ മാത്രം മതി; പ്രൾഹാദ് ജോഷി

ഇതിന് പുറമെ ബിജെപിയുടെ കൂടുതൽ കേന്ദ്ര നേതാക്കളും തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തിലെത്തും. താരപ്രചാരകരായി കേന്ദ്രനേതാക്കളെ തന്നെ രംഗത്തിറക്കുന്നതിലൂടെ
കെ.സുരേന്ദ്രൻ നയിക്കുന്ന യാത്രയ്ക്ക് ദേശീയ ശ്രദ്ധ കൊണ്ടുവരാനാണ് ബിജെപിയുടെ ശ്രമം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button