കരാർ അടിസ്ഥാനത്തിൽ നിയമിച്ചവരെ ഇനി സ്ഥിരപ്പെടുത്തില്ലെന്ന് സർക്കാർ. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായിരിക്കുന്നത്. ഇതുവരെ സ്ഥിരപ്പെടുത്തല്‍ നടക്കാത്ത വകുപ്പുകളിലാകും ഇന്നത്തെ തീരുമാനം ബാധകമാവുക. താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്ന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സംസ്ഥാനത്ത് ആകമാനം പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്നതും ശ്രദ്ധേയം.
സ്ഥിരപ്പെടുത്തലുമായി ബന്ധപ്പെട്ട് വലിയ ഫയല്‍ തന്നെ സര്‍ക്കാരിന് മുന്നിലുണ്ടെന്നാണ് വിവരം. ഏത് മേഖലകളിലാണെങ്കിലും ഇനി സ്ഥിരപ്പെടുത്തൽ വേണ്ടെന്നാണ് സർക്കാർ തീരുമാനം. കഴിഞ്ഞ ദിവസം വരെ സ്ഥിരപ്പെടുത്തിയവരുടെ നിയമനം റദ്ദാക്കില്ലെന്നും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
സെക്രട്ടേറിയേറ്റിനു മുന്നിലെ ഉദ്യോഗാര്‍ഥികളുടെ സമരവും അര്‍ഹതയില്ലാത്തവരെ സ്ഥിരപ്പെടുത്താന്‍ നീക്കം നടക്കുന്നു എന്ന പ്രതിപക്ഷ ആരോപണവും വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന കണക്കുകൂട്ടലിലാണ് സ്ഥിരപ്പെടുത്തൽ തീരുമാനത്തിൽ നിന്നും സർക്കാർ പിന്നോട്ട് ചലിച്ചതെന്നാണ് സൂചന.
Post Your Comments