KeralaNattuvarthaLatest NewsNewsCrime

‘എൻ്റെ ഭർത്താവിനെ രക്ഷിക്കണേ’; ഭർത്താവ് കിടന്ന മുറിയ്ക്ക് തീയിട്ടശേഷം കിണറ്റിൽ ചാടിയ യുവതി ആവശ്യപ്പെട്ടതിങ്ങനെ

ഭർത്താവ് കിടന്ന മുറിയിക്ക് തീയിട്ടശേഷം കിണറ്റിൽ ചടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയേയും ഭർത്താവിനേയും നാട്ടുകാർ രക്ഷപെടുത്തി. ബാലുശ്ശേരി തുരുത്ത്യാട് കാഞ്ഞിക്കാവിൽ പോണോയിൽ അബ്ദുളളയുടെ ഭാര്യ സാബിറയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

ഭർത്താവ് അബ്ദുള്ള കിടന്നിരുന്ന മുറിയിൽ തീയിട്ടശേഷം സാബിറ വാതിൽ പുറത്തുനിന്ന് പൂട്ടുകയായിരുന്നു. ശേഷം സഹോദൻ്റെ വീടിനു മുന്നിലുള്ള കിണറ്റിൽ ചാടി ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. കിണറ്റിൽ ചാടിയ സാബിറയുടെ നിലവിളി കേട്ട് സമീപവാസി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ഭർത്താവിനെ രക്ഷിക്കണമെന്ന സാബിറയുടെ നിലവിളി കേട്ടാണ് ഏവരും വീടിനകം പരിശോധിച്ചത്.

Also Read:മുഖ്യമന്ത്രിയെ ഓൺലൈനിൽ ആക്ഷേപിച്ച ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

നാട്ടുകാർ വീട്ടിലേക്ക് ഓടിയെത്തിയപ്പോൾ വീട്ടിനുള്ളിൽ നിന്ന് തീയും പുകയും ഉയരുന്നതാണ് കണ്ടത്. വാതി ചവുട്ടി തുറന്നെങ്കിലും മുറിക്കകത്ത് നിറയെ പുകയായിരുന്നു. പക്ഷാഘാതം മൂലം ഒരു ഭാഗം തളർന്ന അബ്ദുള്ളയ്ക്ക് സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. അബ്ദുള്ളയെയും സഹോദരി ആമിനയെയും നാട്ടുകാർ മൊടക്കല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. സാബിറയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് നാട്ടുകാർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button