KeralaLatest NewsNews

മുഖ്യമന്ത്രിയെ ഓൺലൈനിൽ ആക്ഷേപിച്ച ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

നടപടിക്ക് വിധേയനായത് ആറളം ഫാമിലെ ക്ലർക്ക്

 

 

കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയനെ സാമൂഹികമാധ്യമത്തിൽ അവഹേളിച്ച് പോസ്റ്റിട്ട ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്ത് നടപടി. ആറളം ഫാമിലെ എൽ.ഡി. ക്ലർക്ക് അഷ്‌റഫിനെയാണ് ഫാം എം.ഡി. ഡി. വിമൽ ഘോഷ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്.

ആറളം കാർഷിക ഫാമിന്റെ ഔദ്യോഗികസോഷ്യൽ മീഡിയ ഗ്രൂപ്പിൽ മുഖ്യമന്ത്രിയെ വ്യക്തിപരമായി ആപകീർത്തിപ്പെടുത്തുന്ന പോസ്റ്റ് ഇടുകയും അതുമൂലം സർക്കാരിനും ആറളം ഫാമിനും അപകീർത്തിയുണ്ടാക്കുന്നതാണ് നടപടിക്ക് കാരണമായ പരാതി.

സോഷ്യൽ മീഡിയകളിൽ മുഖ്യമന്ത്രിയുളപ്പെടെയുള്ള പ്രമുഖ നേതാക്കൾക്കെതിരെ അപകീർത്തിപരമായ പരാമർശങ്ങൾ വൻതോതിൽ പ്രചരിക്കുന്നുണ്ട്. ഇത്തരത്തിൽ ഉദ്യോഗസ്ഥൻ തന്നെ ആക്ഷേപവുമായി രംഗത്ത് വരുന്നത് അത്യധികം ഗൗരവത്തോടെയാണ് അധികൃതർ കണ്ടിരുന്നത്.

നേരത്തെയും സമാനസംഭവങ്ങളിൽ നടപടികളെടുത്തിട്ടുണ്ട്. എന്നാൽ, പ്രതിപക്ഷനേതാവുൾപ്പെടെയുള്ള രാഷ്ട്രീയനേതാക്കൾക്കെതിരെ ഇത്തരത്തിൽ സർക്കാർ ഉദ്യോഗസ്ഥർ തന്നെ അവഹേളനപരമായി പെരുമാറിയിട്ടും നടപടിയെടുക്കുന്നില്ലെന്നും രാഷ്ട്രീയപക്ഷപാതപരമായി പ്രവർത്തിക്കാൻ അധികൃതരെ നിർബന്ധിക്കുകയാണെന്നും പ്രതിപക്ഷാരോപണമുയരുന്നുമുണ്ട്.

 

 

 

shortlink

Post Your Comments


Back to top button