ഇന്ത്യ- ചൈന അതിർത്തിയിലെ സൈനിക വിന്യാസം കുറയ്ക്കാൻ നടപടികൾ വേഗത്തിലാക്കി ചൈന. പാംഗോങ് സോ തടാകക്കരയിൽ നിന്ന് ചൈനീസ് സൈന്യം പിന്മാറി തുടങ്ങിയതിന്റെ ദൃശ്യങ്ങൾ ഇന്ത്യൻ സൈന്യം പുറത്തുവിട്ടു.
ഇതിനോടകം മേഖലയിൽ സ്ഥാപിച്ചിരുന്ന ഹെലിപാഡ് ഉൾപ്പെടെ ചൈനീസ് സൈന്യം നീക്കം ചെയ്തു. ടെന്റുകളും ബങ്കറുകളും ഉൾപ്പെടെ ചൈനീസ് സൈന്യം പൊളിച്ചുമാറ്റി. മാത്രമല്ല, ഭാരം വഹിച്ച് ചൈനീസ് സൈന്യം നടന്നു നീങ്ങുന്നതിന്റെ ദൃശ്യങ്ങളും ഇന്ത്യ പുറത്തുവിട്ടിട്ടുണ്ട്.
ഇതിനു പുറമേ, വലിയ തോക്കുകൾ ഘടിപ്പിക്കാനുള്ള സംവിധാനവും മറ്റ് യുദ്ധോപകരണങ്ങളും ചൈനീസ് സൈന്യം നീക്കം ചെയ്തതായി ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു.
Post Your Comments