ഖത്തറില്‍ കോവിഡ് പരിശോധന നടത്താന്‍ കൂടുതല്‍ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് അനുമതി നൽകി. ഇതനുസരിച്ച് 40 സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ പിസിആര്‍ പരിശോധന നടത്താം.
Read Also: പൊറോട്ട പ്രേമികൾക്ക് സന്തോഷ വാർത്തയുമായി പുതിയ പഠന റിപ്പോർട്ട്
പിസിആര്‍ പരിശോധനയ്ക്കായി അനുമതി ലഭിച്ച കേന്ദ്രങ്ങളില്‍ ഡോ.മൂപ്പന്‍സ് ആസ്റ്റര്‍ ആശുപത്രി, ഫ്യൂച്ചര്‍ മെഡിക്കല്‍ സെൻറ്റര്‍, കിംസ് ഖത്തര്‍ മെഡിക്കല്‍ സെൻറ്റര്‍, അലീവിയ മെഡിക്കല്‍ സെൻറ്റര്‍, ആസ്റ്റര്‍ മെഡിക്കല്‍ സെൻറ്റര്‍ പ്ലസ് അല്‍മുംതസ, അറ്റ്ലസ് മെഡിക്കല്‍ സെൻറ്റര്‍, നസീം അല്‍ റബീഹ്, ന്യൂ നസീം അല്‍ റബീഹ് മെഡിക്കല്‍ സെൻറ്റര്‍, ആസ്റ്റര്‍ മെഡിക്കല്‍ സെൻറ്റര്‍ അല്‍ഖോര്‍ എന്നിവയും ഉള്‍പ്പെടുന്നുണ്ട്.
Post Your Comments