പൊറോട്ട അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇതൊന്നും ചെവിക്കൊള്ളാതെയാണ് ആളുകൾ പൊറോട്ടയ്ക്ക് പിന്നാലെ പായുന്നത്. മൈദയിൽ ഫൈബറിന്റെ അംശമില്ലെന്നും ശുദ്ധമായ കാർബോഹൈഡ്രേറ്റ് മാത്രമാണ് ഉള്ളതെന്നും പറയുന്നവരുണ്ട്. പൊറോട്ടയുടെ അമിത ഉപയോഗം പ്രമേഹം, അമിതവണ്ണം, അർബുദം തുടങ്ങിയ മാരക രോഗങ്ങൾക്ക് വഴിവെക്കുമെന്നുവരെയുള്ള പ്രചാരണങ്ങൾ സജീവമാണ്. എന്നാൽ മൈദയിൽ പ്രോട്ടീൻ ഉൾപ്പെടുന്നതായാണ് ഇപ്പോൾ പുറത്തുവന്ന ഒരു പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.
Read Also : “വേറെ ലെവല്‍, വേറെ ലെവല്‍” , അശ്വിനെ പ്രോത്സാഹിപ്പിച്ച് വിരാട് കൊഹ്‌ലി ; വീഡിയോ കാണാം
ഇന്ത്യൻ വിഭവങ്ങളിൽ പരീക്ഷണവും പഠനവും നടത്തുന്ന ക്രിഷ് അശോക് എഴുതിയ ‘മസല ലാബ്: ദ സയൻസ് ഓഫ് ഇന്ത്യൻ കുക്കിംഗ്’ എന്ന പുസ്തകത്തിലാണ് പൊറോട്ടയുടെ ഗുണങ്ങളെപ്പറ്റി വിവരിക്കുന്നത്. 100 ഗ്രാം വേവിച്ച പരിപ്പിലുള്ളതിന് തുല്യമായ അളവിൽ തന്നെ 100 ഗ്രാം മൈദയിലും പ്രോട്ടീൻ ഉണ്ടെന്നാണ് കണ്ടെത്തൽ. ഇതോടെ ഇഷ്ട ഭക്ഷണമായിട്ടും ആരോഗ്യപ്രശ്‌നങ്ങൾ പേടിച്ച് പൊറോട്ട കഴിക്കാതിരിക്കുന്നവർക്ക് ആശ്വാസം നൽകുന്ന കണ്ടെത്തലാണ് ക്രിഷ് അശോക് നടത്തിയിരിക്കുന്നത്.
Post Your Comments