Latest NewsNewsIndia

25,000 രൂപയ്ക്ക് ഒരു നിയമസഭ സീറ്റ്; ഓണ്‍ലൈന്‍ അപേക്ഷയുമായി​ മക്കള്‍ നീതി മയ്യം

തെരഞ്ഞെടുപ്പ്​ സഖ്യം, സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ്​ ഉള്‍പ്പെടെയുള്ള തന്ത്രങ്ങള്‍ കൈക്കൊള്ളാന്‍ സ്ഥിരം അധ്യക്ഷനായ കമല്‍ഹാസനെ തന്നെ നിയോഗിച്ചിരിക്കുകയാണ്​.

ചെന്നെ: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നവരാണെങ്കിൽ 25,000 രൂപ നല്‍കി അപേക്ഷ വാങ്ങി പൂരിപ്പിച്ച്‌ നല്‍കിക്കോളൂ. കമല്‍ഹാസന്‍റെ മക്കള്‍ നീതി മയ്യം തമി​ഴ്​നാട്​-പുതുച്ചേരി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയാവാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്ന്​ ഓണ്‍ലൈന്‍ വഴി അപേക്ഷ ക്ഷണിച്ചു. ഞായറാഴ്​ച മുതലാണ്​ അ​േപക്ഷ ക്ഷണിച്ചത്​.

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അല്ലാത്തവര്‍ക്കും അപേക്ഷ നല്‍കാം. സ്ഥാനാര്‍ഥ്വത്തിന്​ സാധ്യതയുള്ളവര്‍ പാര്‍ട്ടി ടിക്കറ്റിന്​ പരിഗണിക്കപ്പെടണമെങ്കില്‍​ 25000 രൂപ നല്‍കണമെന്നും മക്കള്‍ നീതി മയ്യം പറയുന്നു. തമിഴ്​നാട്ടിലും പുതുച്ചേരിയിലും മെയിലാണ്​ തെരഞ്ഞെടുപ്പ്​ നടക്കുക. മക്കള്‍ നീതി മയ്യത്തിന്​ ബാറ്ററി ടോര്‍ച്ച്‌​ ചിഹ്​നം ലഭിച്ചതായി കമല്‍ഹാസന്‍ അറിയിച്ചു. കഴിഞ്ഞ മാസം വലത്​ കാലിന്‍റ അസ്​ഥിക്ക്​ നടത്തിയ ശസ്​ത്രക്രിയക്ക്​ പിന്നാലെയുണ്ടായ നേരിയ അണുബാധയില്‍ നിന്ന്​ മുക്തനായിക്കൊണ്ടിരിക്കുകയാണ്​ താരം. ‘തമിഴ്​നാട്ടിലെ 234 നിയോജക മണ്ഡലങ്ങളിലേക്ക്​ ടോര്‍ച്ച്‌​ ലൈറ്റ്​ ചിഹ്​നം അനുവദിച്ചു കിട്ടിയിരിക്കുകയാണ്​’ -കമല്‍ഹാസന്‍ ട്വീറ്റ്​ ചെയ്​ത വിഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.

Read Also: സിപിഐയുമായി ഉടക്കി കനയ്യ കുമാര്‍; ഇന്ത്യന്‍ ചെഗുവേര ജെഡിയു‍വിലേയ്‌ക്കോ?

2019ലെ ലോക്​സഭ തെരഞ്ഞെടുപ്പിലും ബാറ്ററി ടോര്‍ച്ച്‌​ ചിഹ്​നമായിരുന്നു കമലഹാസന്‍റെ പാര്‍ട്ടിക്ക്​ ലഭിച്ചത്​. 3.77 ശതമാനം വോട്ട്​ പങ്കാളിത്തമായിരുന്നു അന്ന്​ ലഭിച്ചത്​. ചില നഗര പ്രദേശങ്ങളില്‍ 10 ശതമാനം വരെ വോട്ട്​ പങ്കാളിത്തം നേടിയിരുന്നു. തെരഞ്ഞെടുപ്പ്​ സഖ്യം, സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ്​ ഉള്‍പ്പെടെയുള്ള തന്ത്രങ്ങള്‍ കൈക്കൊള്ളാന്‍ സ്ഥിരം അധ്യക്ഷനായ കമല്‍ഹാസനെ തന്നെ നിയോഗിച്ചിരിക്കുകയാണ്​.

shortlink

Related Articles

Post Your Comments


Back to top button