2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ 25 കോടി രൂപ വാങ്ങിയാണ് ഡി.എം.കെയുമായി സഖ്യമുണ്ടാക്കിയതെന്ന ചലച്ചിത്ര നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്റെ ആരോപണം മറുപടി അര്‍ഹിക്കുന്നില്ലെന്ന് തമിഴ്നാട്ടില്‍ നിന്നുള്ള സി.പി.എം പോളിറ്റ് ബ്യൂറൊ അംഗം ജി.രാമകൃഷ്ണന്.
‘ഇടതുപക്ഷ രാഷ്ട്രീയം എന്താണെന്ന് കമല്ഹാസന് അറിയില്ല. ഇടതുപക്ഷരാഷ്ട്രീയത്തിന്റെ പ്രസക്തിയും അര്‍ത്ഥവും അദ്ദേഹത്തിനറിയില്ല’. ഇതാണ് ഇക്കാര്യത്തില്‍ സി.പി.എമ്മിന് പറയാനുള്ളതെന്ന് ജി.രാമകൃഷ്ണന് വ്യക്തമാക്കി. മാതൃഭൂമി ഡോട്ട്കോമിനോട് സാരിക്കുകയായിരുന്നു അദ്ദേഹം.
ഡി.എം.കെയില്‍ നിന്ന് പണം വാങ്ങിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അപചയമാണ് കാട്ടുന്നതെന്നായിരുന്നു കമലിന്റെ വിമര്‍ശനം. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് പത്തു കോടി രൂപയും സി.പി.ഐക്ക് 15 കോടി രൂപയും ഡി.എം.കെ കൊടുത്തതായി തിരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ കണക്കിൽ ഡി.എം.കെ വെളിപ്പെടുത്തിയിരുന്നു.
Post Your Comments