ചെന്നൈ : തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ കമലഹാസനും പരാജയപ്പെട്ടതോടെ മക്കള്‍ നീതി മയ്യം സമ്പൂർണ്ണ തോൽവി ഏറ്റുവാങ്ങുകയായിരുന്നു . കോയമ്പത്തൂർ സൗത്തില്‍ മത്സരിച്ച കമല്‍ ബിജെപിയുടെ വാനതി ശ്രീനിവാസനോടാണ് 1500 വോട്ടുകള്‍ക്ക് പരാജയപ്പെട്ടത്.
Read Also : തെരഞ്ഞെടുപ്പിലെ പരാജയം : കോടതിയെ സമീപിക്കാനൊരുങ്ങി മമത ബാനര്‍ജി
അതേസമയം തമിഴ്‌നാട്ടില്‍ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ഉറപ്പിച്ച് ഡി.എം.കെ മികച്ച വിജയം നേടി . 234ല്‍ 158 സീറ്റുകളില്‍ ഡി.എം.കെ സഖ്യം വിജയിച്ചു. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തമിഴകത്ത് ഡി.എം.കെ. അധികാരത്തില്‍ തിരിച്ചെത്തുന്നത്.
അണ്ണാ ഡി.എം.കെ ബിജെപി സഖ്യം 75 സീറ്റുകളില്‍ ഒതുങ്ങി. ഖുശ്ബു അടക്കം ബി.ജെ.പിയുടെ താരസ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടു. എടപ്പാടി പളനിസ്വാമി, ഒ പനീര്‍സെല്‍വം അടക്കമുള്ള അണ്ണാഡിഎംകെ നേതാക്കളുടെ വോട്ടിംഗ് ശതമാനത്തില്‍ വന്‍ ഇടിവുണ്ടായി. കോവില്‍പ്പാട്ടിയില്‍ മത്സരിച്ച ദിനകരന്‍ പരാജയപ്പെട്ടു. ഖുശ്ബു അടക്കമുള്ള താരങ്ങള്‍ പരാജയപ്പെട്ടെങ്കിലും അഞ്ച് സീറ്റുമായി അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞത് ബി.ജെ.പി ആശ്വാസമായി.
Post Your Comments