Latest NewsNewsIndia

മധ്യപ്രദേശ് ബസ് അപകടം; 39 മൃതദേഹങ്ങൾ കണ്ടെടുത്തു

മരണമടഞ്ഞവരുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

മധ്യപ്രദേശിൽ ബസ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ സംഭവത്തിൽ 39 മൃതദേഹം കണ്ടെടുത്തു. 11 പേരെ ഇനിയും കണ്ടെത്താനുണ്ട്. 7 പേരാണ് അപകടത്തിൽ രക്ഷപ്പെട്ടത്. മരണമടഞ്ഞവരുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

മധ്യപ്രദേശിലെ സിദ്ധിയിൽ നിന്ന് സത്നയിലേക്ക് പുറപ്പെട്ട ബസ് രാവിലെ ഏഴരയോടെ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. 50ലധികം യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു. എസ്ഡിആർഎഫും മുങ്ങൽ വിദഗ്ധരും സംഭവസ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

കണ്ടെത്തിയ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. ബസ് പൂർണമായും കനാലിൽ മുങ്ങിയതിനാൽ മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യതയുണ്ട്. കനാലിലെ ജല നിരപ്പ് കുറയ്ക്കുന്നതിന് വേണ്ടി ബൻസാഗർ കനാലിൽ നിന്നും ജലം സിഹാവൽ കനാലിലേക്ക് തുറന്നു വിട്ടു. സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ സന്ദർശിച്ചു.

അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരുക്കേറ്റവർക്ക് അമ്പതിനായിരം രൂപയും ധനസഹായമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. മധ്യപ്രദേശ് സർക്കാർ അപകടത്തിനിരയായവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം നൽകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button