കോഴിക്കോട്: സംശയത്തിന്റെ പേരിൽ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. കോഴിക്കോട് കൊടിയത്തൂരിലാണ് ദാരുണ കൊലപാതകം. ചെറുവാടി പഴംപറമ്പില്‍ മുഹ്സിനയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഷഹീറിനെ കസ്റ്റഡിയിലെടുത്തു.
Read Also: 164 രാജ്യങ്ങൾക്ക് ഒരു വനിതാ മേധാവി; ചരിത്രത്തിൽ ഇടംനേടി ലോകവ്യാപാര സംഘടന
ഇന്ന് പുലര്‍ച്ചയ്ക്കാണ് കൊലപാതകം നടന്നത്. ഭാര്യയെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. മുഹ്സിനയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Post Your Comments