ജനീവ: ചരിത്രത്തിൽ ഇടംനേടി ലോകവ്യാപാര സംഘടന. 164 രാജ്യങ്ങളെ നിയന്ത്രിക്കാൻ ആദ്യമായി വനിത മേധാവി തെരഞ്ഞെടുത്ത് ലോകവ്യാപാര സംഘടന . ഇന്‍ഗോസി ഒകോഞ്ചോ ഇവേലയാണ് പുതിയ ഡബ്ലുടിഒ മേധാവി. നൈജീരിയന്‍ സാമ്പത്തിക ശാസ്ത്രജ്ഞയാണ് ഇന്‍ഗോസി ഒകോഞ്ചോ ഇവേല.
എന്നാൽ ഡബ്ലുടിഒ മേധാവിയാകുന്ന ആദ്യ ആഫ്രിക്കന്‍ വ്യക്തിയും ഇന്ഗോസിയാണ്. ദക്ഷിണ കൊറിയയുടെ പ്രതിനിധി പിന്മാറിയതോടെയാണ് വോട്ടെടുപ്പില്ലാതെ ഇന്‍ഗോസി ഡബ്ല്യുടിഒ തലപ്പ് എത്തിയത്. ലോകബാങ്ക് ചുമതലയിലും നൈജീരിയയുടെ ധനമന്ത്രിയായും 25 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള വ്യക്തികൂടിയാണ് ഇന്‍ഗോസി. 164 രാജ്യങ്ങളുടെ കൂട്ടായ്മയാണ് ലോക വ്യാപാര സംഘടന.
Post Your Comments