സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ഈ മാസം കുറ്റപത്രം സമർപ്പിക്കും. കുറ്റപത്രം തയാറാക്കി കഴിഞ്ഞെന്നും ഡിപ്പാർട്ട്‌മെന്റ് അനുമതി നൽകിയാൽ ഉടൻ കോടതിയിൽ സമർപ്പിക്കുമെന്നും കസ്റ്റംസ് വ്യക്തമാക്കി. അതേസമയം, ഡോളർ കടത്ത് കേസിൽ മേയ് മാസത്തിനകം മാത്രമേ കുറ്റപത്രമുണ്ടാകു.
നിലവിൽ തിരുവനന്തപുരം സ്വർണക്കടത്ത് കേസും ഡോളർ കടത്ത് കേസുമാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. ഇതിൽ സ്വർണക്കടത്ത് കേസിലെ കുറ്റപത്രമാണ് ഈ മാസം സമർപ്പിക്കുക. കേസിൽ ചോദ്യം ചെയ്ത മുഴുവൻ പേരും പ്രതികളാകില്ല. അതേസമയം, കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകാത്ത ചിലരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് കസ്റ്റംസ് അന്വേഷണ സംഘം വ്യക്തമാക്കി.
അതേസമയം, ഡോളർ കടത്തിൽ മേയ് മാസത്തിനകം മാത്രമേ കുറ്റപത്രം നൽകു. അന്വേഷണം ആവശ്യമാണെന്നും കൂടുതൽ തെളിവുകൾ ശേഖരിക്കണമെന്നും കസ്റ്റംസ് അറിയിച്ചു.
Post Your Comments