പാലക്കാട് : സി.പി.ഐ സ്ഥാനാർഥിയാക്കിയില്ലെങ്കിൽ മണ്ണാർക്കാട് നിയമസഭാ മണ്ഡലത്തിൽ താൻ സ്വതന്ത്രനായി മത്സരിക്കുമെന്ന് വ്യവസായി ഐസക്ക് വർഗീസ്. ഇത് സംബന്ധിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനയച്ച കത്ത് പുറത്തുവന്നിരുന്നു.
കത്തോലിക്കാസഭയുടെ പിന്തുണ തനിക്കുണ്ടെന്നും മണ്ണാർക്കാട് മത്സരിപ്പിച്ചാൽ സി.പി.എമ്മിന്റേതുൾപ്പെടെ വോട്ടുകൾ ചോരാതെ തനിക്ക് കിട്ടുമെന്നും വിജയം ഉറപ്പാണെന്നുമാണ് ഐസക്ക് വർഗ്ഗീസിന്റെ അവകാശവാദം. കാനത്തിനയച്ച കത്ത് പിന്നീട് ഐസക്ക് വർഗ്ഗീസ് തന്നെ പുറത്തുവിട്ടു.
നേരത്തെ വ്യവസായിയെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് ബിഷപ്പ് മാർ ജേക്കബ് മാനത്തോടത്ത് കാനം രാജേന്ദ്രന് കത്തയച്ചിരുന്നു. അതേസമയം ബിഷപ്പയച്ച കത്തുമായി ബന്ധപ്പെട്ട് പ്രതികരണത്തിനില്ലെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു.
Post Your Comments