KeralaNews

മദ്യനിരോധനം ഉട്ടോപ്യന്‍ സങ്കല്‍പ്പം; യു.ഡി.എഫിന്റെ മദ്യനയം ഉപേക്ഷിക്കും: കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: പുതിയ മദ്യനയം ഉടനെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മദ്യ നിരോധനം ഉട്ടോപ്യന്‍ സങ്കല്‍പ്പമാണ്. മദ്യവര്‍ജനം തന്നെയാണ് എല്‍.ഡി.എഫ് നയമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം ഉപേക്ഷിക്കും. ആജീവനാന്ത മദ്യനയം പ്രഖ്യാപിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് അവകാശമില്ല. എല്ലാ ഏപ്രിലിലും പുതിയ മദ്യനയം പ്രഖ്യാപിക്കാന്‍ കോടതി നിര്‍ദേശമുണ്ട്. പുരോഗമനപരമായ മദ്യനയമായിരിക്കും സര്‍ക്കാരിന്റേതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ മദ്യനയം പുനഃപരിശോധിക്കുമെന്നു കാനം നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിലെ മദ്യനയം റദ്ദാക്കുമെന്നല്ല ഇതിനര്‍ഥം. ഇപ്പോഴത്തെ മദ്യനയം സൃഷ്ടിച്ച സാമൂഹിക പ്രത്യാഘാതങ്ങള്‍ പഠിച്ച ശേഷമായിരിക്കും പുത്തന്‍ മദ്യനയത്തെക്കുറിച്ച് ഇടതുപക്ഷം ആലോചിക്കുക. മദ്യ നിരോധനമല്ല മദ്യവര്‍ജനമാണ് ഇടതു മുന്നണിയുടെ പ്രഖ്യാപിതനയമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button