KeralaLatest NewsNews

ചേര്‍ത്തല അര്‍ത്തുങ്കലില്‍ കത്തോലിക്കാ സഭയുടെ ചരിത്രത്തിലാദ്യമായി ഒരു സ്ത്രീ പള്ളിയിലെ കപ്യാരായി

കുര്‍ബ്ബാന നടക്കുമ്ബോള്‍ വെള്ള വസ്ത്രം ധരിച്ചെത്തിയ ലീമ അച്ചന്മാര്‍ക്കൊപ്പം തന്നെയുണ്ടായിരുന്നു

ആലപ്പുഴ: കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ആദ്യമായി ഒരു സ്ത്രീ പള്ളിയിലെ കപ്യാരായി. ഈ നാടകീയ സംഭവം അരങ്ങേറിയത് ചേര്‍ത്തല അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്ക പള്ളിയിലാണ്.

പള്ളിയിലെ കപ്യാരായിരുന്ന സാം ജെയിംസ് മരിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിന് ഒടുവിലാണ് കപ്യാരുടെ ഭാര്യ കൈപ്പറമ്പിൽ വീട്ടില്‍ ലീമാ സാം പള്ളിയിലെ ആദ്യ സ്ത്രീ കപ്യാരായി എത്തിയത്. കഴിഞ്ഞ 25 വര്‍ഷക്കാലമായി പള്ളിയിൽ കപ്യാരായിരുന്ന സാം മെയ് ആറിന് കോവിഡ് ബാധിച്ച്‌ മരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പള്ളിയില്‍ നിന്നും യാതൊരു സഹായവും ലഭിക്കാതിരുന്നതോടെ പ്രതിഷേധസൂചകമായിട്ടാണ് ലീമ കപ്യാരായി പള്ളിയിലെത്തിയത്.

read also: തിരിച്ചു വരാനാവാതെ അസമില്‍ കുടുങ്ങിയ ടൂറിസ്റ്റ് ബസിലെ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു

കുര്‍ബ്ബാന നടക്കുമ്ബോള്‍ വെള്ള വസ്ത്രം ധരിച്ചെത്തിയ ലീമ അച്ചന്മാര്‍ക്കൊപ്പം തന്നെയുണ്ടായിരുന്നു. ലീമയെ തടയാന്‍ പള്ളി വികാരി ശ്രമിച്ചെങ്കിലും ലീമയ്ക്കൊപ്പമെത്തിയ വിശ്വാസികള്‍ എതിര്‍ത്തു. തുടര്‍ന്ന് കുര്‍ബ്ബാനയില്‍ ലീമ പങ്കെടുക്കുകയായിരുന്നു.  തന്നെയുണ്ടായിരുന്നു. ലീമയെ തടയാന്‍ പള്ളി വികാരി ശ്രമിച്ചെങ്കിലും ലീമയ്ക്കൊപ്പമെത്തിയ വിശ്വാസികള്‍ എതിര്‍ത്തു. തുടര്‍ന്ന് കുര്‍ബ്ബാനയില്‍ ലീമ പങ്കെടുക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button